
Perinthalmanna Radio
Date: 10-01-2026
അങ്ങാടിപ്പുറം: മാലിന്യ മുക്തം നവകേരളം കാമ്ബെയിനിന്റെ ഭാഗമായി ഓപ്പറേഷൻ ക്ലീൻ സ്വീപ്പ് 2026 ക്യാമ്പയിനുമായി ബന്ധപ്പെട്ട് അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.
സ്‌കൂള്‍, ഓഡിറ്റോറിയം, ഹോട്ടല്‍ , ക്വാർട്ടേഴ്സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്‍കി. തുടർന്നും കർശനമായ പരിശോധന ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ടി.ജി സ്മിത നേതൃത്വം നല്‍കിയ എൻഫോഴ്സ്‌മെന്റ് പരിശോധനയില്‍ സീനിയർ ക്ലാർക്ക് പ്രശാന്ത്, വി.ഇ.ഒ ലിജിത് രാജ്, ഹെല്‍ത്ത് ഇൻസ്‌പെക്ടർ പി.വി. ജിജി എന്നിവർ പങ്കെടുത്തു.
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
