
Perinthalmanna Radio
Date: 10-02-2024
പെരിന്തൽമണ്ണ: ഷൊർണൂർ -നിലമ്പൂർ റെയിൽവേ പാതയിൽ രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ഒരാൾക്ക് പരുക്കേറ്റ സംഭവത്തിൽ പരാതിക്കാരന് ഇല്ലാത്തതിനാൽ അന്വേഷണം വഴിമുട്ടി. വ്യാഴാഴ്ച രാത്രി പത്തോടെയാണ് മേലാറ്റൂരിന് അടുത്ത് വച്ച് എൻജിന്റെ തൊട്ടു പിന്നിലെ ബോഗിയിൽ കല്ലു പതിച്ചത്.
ഇവിടെ ജനലിനു സമീപമിരുന്ന ജെന്നിയെന്ന യാത്രക്കാരന്റെ നെറ്റിയിലാണ് കല്ലു കൊണ്ടത്. മുറിവേറ്റ യാത്രക്കാരന് സഹ യാത്രികരാണ് മുറിവ് കെട്ടിക്കൊടുത്തത്. കൊല്ലത്തേക്ക് പോവുകയായിരുന്നു പരുക്കേറ്റയാൾ. ഇതേ ട്രെയിനിൽ തന്നെ യാത്ര തുടർന്ന ഇയാൾ ആർക്കും പരാതി നൽകിയിട്ടില്ല. സഹ യാത്രികൻ പരുക്കേറ്റ യാത്രക്കാരന്റെ ഫോട്ടോ സഹിതം ട്രെയിൻ യാത്രക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ആർപിഎഫിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി. സംഭവം സംബന്ധിച്ച് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇന്നലെ സഹ യാത്രികനിൽ നിന്ന് വിശദ വിവരങ്ങൾ ശേഖരിച്ചു. ഒരാഴ്ച മുൻപ് പൂപ്പലം ഭാഗത്തും ആഴ്ചകൾക്ക് മുൻപ് അങ്ങാടിപ്പുറം ചാത്തനല്ലൂർ കമ്പനിക്കുഴി റെയിൽവേ കട്ടിങ്ങിന് സമീപവും ട്രെയിനിന് നേരെ കല്ലേറുണ്ടായതായി സംശയം ഉയർന്നിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
