പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; രണ്ടു വർഷത്തിനുള്ളിൽ 2,400 ചെറുകിട സംരംഭങ്ങൾ

Share to

Perinthalmanna Radio
Date: 10-02-2024

പെരിന്തൽമണ്ണ : കുടുംബശ്രീയുടെ എസ്.വി.ഇ.പി. പദ്ധതിയിൽ അടുത്ത രണ്ടുവർഷത്തിനകം 2,400 ചെറുകിട സംരംഭങ്ങൾക്ക് രൂപം നൽകുന്നതിന് പദ്ധതിയുമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 6.5 കോടി രൂപ ഇതിനായി ചെലവഴിക്കും. കുടുംബശ്രീ അംഗങ്ങൾക്കോ കുടുംബാംഗത്തിനോ സംരംഭങ്ങൾ തുടങ്ങാനാകും. വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് അവതരിപ്പിച്ച ബജറ്റിലാണ് പദ്ധതിക്ക് തുക നീക്കിവെച്ചത്. 2024-25 വർഷത്തേക്ക് 19.65 കോടി രൂപ വരവും 18.66 കോടി ചെലവും 98.25 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

സൗഹൃദ ഓഫ്‌സ്പേസ് എന്ന പേരിൽ മേലാറ്റൂർ സി.എച്ച്.സി. മുഖേന വയോജനസംരക്ഷണ പദ്ധതി (10 ലക്ഷം), പട്ടികജാതി, വർഗ വിഭാഗങ്ങളിലെ ഗർഭിണികൾക്ക് പ്രത്യേക ‘പരിരക്ഷ’ പദ്ധതി (5 ലക്ഷം), കുടിവെള്ളപദ്ധതികൾ (85.6 ലക്ഷം), ശുചിത്വം-മാലിന്യസംസ്കരണം(55.6 ലക്ഷം), സൗജന്യ തൊഴിൽ പരിശീലനം പൂർത്തിയാക്കി സംരംഭങ്ങൾ തുടങ്ങൽ (17 ലക്ഷം), എസ്.സി. പഠനമുറി (50 ലക്ഷം), ഭിന്നശേഷി സ്കോളർഷിപ്പ് (50 ലക്ഷം), താഴേക്കോട് അരക്കുപറമ്പിലെ വ്യവസായ പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ (27 ലക്ഷം), പി.എം.കെ.എസ്.വൈ. പദ്ധതി നടത്തിപ്പ് (8 കോടി) എന്നിങ്ങനെയാണ് പ്രധാനപദ്ധതികൾക്ക് തുക വകയിരുത്തിയിരിക്കുന്നത്.

ബഡ്‌സ് സ്കൂളുകൾക്ക് സാമ്പത്തികസഹായം നൽകാൻ 31 ലക്ഷം രൂപയും വകയിരുത്തി. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഈ സാമ്പത്തികവർഷം നാലര ലക്ഷത്തിലധികം തൊഴിൽദിനങ്ങൾ സൃഷ്ടിക്കും. ഇതിനായുള്ള 24.9 കോടി രൂപയുടെ കർമപദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ പി.കെ. മാനു, നജ്മ തബ്ഷീറ, പി.എ. അസീസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് സെക്രട്ടറി കെ. പാർവതി, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *