ഓരാടംപാലം – വൈലോങ്ങര ബൈപാസ്; പബ്ലിക് ഹിയറിങ് നടത്തി

Share to

Perinthalmanna Radio
Date: 10-02-2024

മങ്കട : ഓരാടംപാലം വൈലോങ്ങര ബൈപ്പാസിന്റെ നിർമാണത്തോട് അനുബന്ധിച്ച് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് നടത്തിയ സർവ്വേയുടെ കരട് രേഖ അവതരണവും പബ്ലിക് ഹിയറിങ്ങും അങ്ങാടിപ്പുറം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ചു നടന്നു. മങ്കട നിയോജക മണ്ഡലം എം എൽ എ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി സ്ഥലം ഉടമകൾക്കുള്ള പരാതികൾ ഗൗരവകരമായി കാണുമെന്നും പരമാവധി നഷ്ട പരിഹാരം ലഭിക്കയുന്നതിന് ആവശ്യമായ ഇടപെടൽ ഉണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വാക്കാട്ടിൽ സുനിൽ ബാബു, വാർഡ് മെമ്പർ ജസീന അങ്കക്കാടൻ തുടങ്ങിവർ സംസാരിച്ചു. പദ്ധതി ബാധിതരായ എല്ലാ ഭൂവുടമകളും ചർച്ചയിൽ പങ്കെടുത്തു. സർക്കാർ തലത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർവഹിക്കുന്ന, പദ്ധതി നടപ്പിലാക്കുന്ന ആർ ബി ഡി സി കെ ഉദ്യോഗസ്ഥർ , കിഫ്‌ബി സ്പെഷ്യൽ തഹസിൽദാർ തുടങ്ങിയ ഉദ്യോഗസ്ഥർ പദ്ധതി ബാധിതരുടെ സംശയങ്ങൾക്കും. പരാതികൾക്കും മറുപടി നൽകി. സാമൂഹ്യ പ്രത്യാഘാത പഠനം നടത്തിയ രാജഗിരി ഔട്ട് റീച്ച്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നിന്നുള്ള പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. തുടർ നടപടികൾ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *