
Perinthalmanna Radio
Date: 10-02-2025
മങ്കട : തിരൂർക്കാട്- ആനക്കയം റോഡിനോട് സർക്കാരിന്റെ അവഗണനയ്ക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു. ബജറ്റിൽ ആദ്യ പദ്ധതിയായി ഈ റോഡ് നിർദേശിച്ചിട്ടും അവഗണനയാണ് ഉണ്ടായത്. റോഡ് പൂർണമായും പുനരുദ്ധരിച്ചാലേ ഗതാഗത യോഗ്യമാവുകയുള്ളൂ എന്ന കാര്യം അധികൃതർ മന്ത്രിയെ നേരിൽ കണ്ട് വീണ്ടും ബോധ്യപ്പെടുത്തിയിരുന്നു. റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതുവരെ ആവശ്യമായ ഇടപെടൽ നടത്തുമെന്നും മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ച് ബഹുജന സമരം സംഘടിപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
