
Perinthalmanna Radio
Date: 10-02-2026
തൂത: 364 കോടി രൂപ ചെലവിൽ നവീകരണം പൂർത്തിയാക്കിയ മുണ്ടൂർ – തൂത സംസ്ഥാന പാതയുടെ ഉദ്ഘാടനം നാളെ ഫെബ്രുവരി 11-ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. കടമ്പഴിപ്പുറത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
പാലക്കാട് – കോഴിക്കോട് ദേശീയ പാതയ്ക്ക് സമാന്തര പാതയായാണ് മുണ്ടൂർ മുതൽ ജില്ലാ അതിർത്തിയായ തൂത വരെയുള്ള ഈ റോഡ് വികസിപ്പിച്ചിരിക്കുന്നത്. ഇതോടെ പാലക്കാട് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിൽ 10 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും എന്നതും ദേശീയ പാതയിലെ കടുത്ത ഗതാഗതക്കുരുക്കിന് വലിയൊരു ആശ്വാസമാകും എന്നതും ഈ പാതയുടെ സവിശേഷതയാണ്.
റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.പി (KSTP) ആണ് റോഡ് നിർമ്മാണം ഏറ്റെടുത്തത്. മുണ്ടൂർ ജംഗ്ഷൻ മുതൽ തൂത ജംഗ്ഷൻ വരെയുള്ള പാത അത്യാധുനിക നിലവാരത്തിലാണ് നവീകരിച്ചിട്ടുള്ളത്. മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണൂർ എന്നീ നാല് നിയോജക മണ്ഡലങ്ങളിലൂടെയാണ് ഈ സംസ്ഥാന പാത കടന്നു പോകുന്നത്. മുണ്ടൂർ, കോങ്ങാട്, കടമ്പഴിപ്പുറം, തിരുവാഴിയോട്, തൂത എന്നീ പ്രധാന ജംഗ്ഷനുകൾ ശാസ്ത്രീയമായ രീതിയിൽ വികസിപ്പിച്ചതും പദ്ധതിയുടെ ഭാഗമാണ്. ഇതോടൊപ്പം തൂതപ്പുഴയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിന്റെ പണിയും വേഗത്തിൽ പുരോഗമിക്കുകയാണ്. വളവുകൾ നിവർത്തിയും വീതി കൂട്ടിയും അപകട സാധ്യതകൾ കുറച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതി ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയെങ്കിലും, നാളെ പാത തുറന്നു നൽകുന്നതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വലിയ വികസന കുതിപ്പിന് ഇത് വഴിയൊരുക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
