
Perinthalmanna Radio
Date: 10-03-2024
പെരിന്തൽമണ്ണ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണ പ്രവൃത്തികൾ നടന്നു വരുന്ന അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷന്റെ രണ്ടാം ഘട്ട വികസന പ്രവൃത്തികൾ അടുത്ത മാസം ആരംഭിക്കും. ഒന്നാം ഘട്ട ജോലികൾ ഉടൻ പൂർത്തിയാകുമെന്ന് ഇന്നലെ അങ്ങാടി പ്പുറം റെയിൽവെ സ്റ്റേഷനിലെ നിർമാണ ജോലികൾ വിലയിരുത്താൻ എത്തിയ പാലക്കാട് ഡിവിഷൻ പി.ആർ.ഒ ബി ദേവദാസും സൈറ്റ് എൻജിനീയർ സുരേഷ് കുമാറും അറിയിച്ചു. ആദ്യ ഘട്ട നിർമ്മാണ പ്രവർത്തികൾ 90 ശതമാനവും പൂർത്തിയായിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ എഫ്.സി.ഐ റോഡ് എന്ന ഗുഡ്‌സ് ഷെഡ് റോഡ് നവീകരണത്തിനാണ് ഊന്നൽ നൽകുന്നത്. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് വന്ന് പോകുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് എഫ്. സി.ഐ റോഡ് എന്ന ഗുഡ്‌സ് ഷെഡ് റോഡ്. കഴിഞ്ഞ നാല് പതിറ്റാണ്ടായി റോഡ് നവീകരണം നടത്തിയിട്ടില്ല. റോഡ് തകർന്നത് കാരണം കാൽ നടയാത്ര പോലും ദുഷ്കരമാണ്.
നിലവിൽ ഉള്ളതിനേക്കാൾ പതിനൊന്ന് മീറ്റർ വീതിയിലായിരിക്കും റോഡ് നവീകരിക്കുക. റോഡിൻ്റെ നവീകരണ ജോലികൾ പൂർത്തിയാകുന്നതോടെ ഈ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കുള്ള പാർക്കിങ് ഏരിയ, അതൊടെപ്പം ഫ്ലാറ്റു ഫോമിലേക്ക് പ്രവേശിക്കാനുള്ള ഫൂട്ട് ഓവർ ബ്രിഡ്ജും സജീകരിക്കും. ജോൺസൺ കോഴഞ്ചേരി എന്ന കമ്പനിയാണ് രണ്ടാം ഘട്ട ജോലികൾ കരാറെടുത്തിട്ടുള്ളത്. അതേ സമയം ഒന്നാം ഘട്ട നിർമ്മാണത്തിൽ സ്റ്റേഷൻറെ പ്രവേശന ഭാഗത്തുള്ള പ്രവൃത്തികളും അവിടെക്ക് എത്തി പെടാനുള്ള റോഡും റോഡിനോട് ഓരം ചേർന്ന്, ഗാർഡൻ്റെ പ്രവർത്തികളുമാണ് ഇപ്പോൾ നടന്നുവരുന്നത്. ഷൊർണൂർ നിലമ്പൂർ പാത നവീകരണം അവസാന ഘട്ടത്തിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
