സിദ്ധാർത്ഥന്റെ മരണം; പ്രതിഷേധവുമായി പകൽപ്പന്തം

Share to

Perinthalmanna Radio
Date: 10-03-2024

അങ്ങാടിപ്പുറം: സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാർഢ്യവുമായി അങ്ങാടിപ്പുറത്ത് യൂത്ത് കോൺഗ്രസ്, കെ.എസ്.യു., മഹിളാ കോൺഗ്രസ് സംഘടനകൾ സംയുക്തമായി പ്രതിഷേധ പകൽപ്പന്തം നടത്തി. എസ്.എഫ്.ഐ. ആധിപത്യമുള്ള കാംപസുകളിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ പുറംലോകം അറിയാതെപോകുകയാണെന്നും അഭിപ്രായപ്പെട്ടു.

വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വി.പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. പി. ഷഹർബാൻ, ഷാഹിദ് ആനക്കയം, കെ.എസ്. അനീഷ്, കെ.ടി. അമിൻ, ജബ്ബാർ, സിബി അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *