
Perinthalmanna Radio
Date: 10-03-2025
പെരിന്തൽമണ്ണ: ആശാ പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും സാമൂഹിക, സന്നദ്ധ പ്രവർത്തകരുടെയും ചികിത്സയ്‌ക്കായി പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നജീബ് കാന്തപുരം എംഎൽഎ നടപ്പാക്കിയ എംഎൽഎ ഹെൽത്ത് കാർഡ് പദ്ധതി രണ്ടാം വർഷത്തിലേക്ക്.
നിയോജക മണ്ഡലത്തിലെ ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, ആംബുലൻസ് ഡ്രൈവർമാർ, പരിരക്ഷാ – പാലിയേറ്റീവ് – ട്രോമ കെയർ വൊളന്റിയർമാർ, ഹരിതകർമ സേനാംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ എന്നിവരുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യം വച്ചാണ് നജീബ് കാന്തപുരം എംഎൽഎ ഹെൽത്ത് കാർഡ് പദ്ധതി നടപ്പാക്കിയത്.
പെരിന്തൽമണ്ണയിലെ പത്തോളം സ്‌പെഷൽറ്റി, സൂപ്പർ സ്‌പെഷൽറ്റി ആശുപത്രികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
11 സിസേറിയൻ ഉൾപ്പെടെ 44 പേരുടെ പ്രസവ ചികിത്സ സമ്പൂർണമായും ഈ പദ്ധതിയിലൂടെ സൗജന്യമാക്കിയിരുന്നു. എംഇഎസ് മെഡിക്കൽ കോളജാണ് പ്രസവ ചികിത്സ സൗജന്യമായി നൽകിയത്.
300 ലേറെ ആശാ പ്രവർത്തകർ ഉൾപ്പെടെ 967 പേരാണ് നിലവിൽ ഈ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്.
പദ്ധതിയിൽ അംഗത്വമെടുത്തവർക്ക് ഈ വർഷം മുതൽ 2 ലക്ഷം രൂപയുടെ ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസി കൂടി സൗജന്യമായി നൽകുമെന്ന് എംഎൽഎ പറഞ്ഞു.
അംഗത്വം പുതുക്കുന്നതിന് 15,16,17 തീയതികളിൽ എംഎൽഎ ഓഫിസിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. അങ്കണവാടി ജീവനക്കാർക്ക് വിരമിച്ചാലും ആനുകൂല്യം ലഭിക്കും.
എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രി, കിംസ് അൽഷിഫ ആശുപത്രി, മൗലാന ആശുപത്രി, രാംദാസ് ക്ലിനിക്, ക്രാഫ്റ്റ് ആശുപത്രി, അസന്റ് ഇഎൻടി ആശുപത്രി, ബികെസിസി ആശുപത്രി, എൻഡോ ഡയബ് ആശുപത്രി, അൽസലാമ ആശുപത്രി, അബേറ്റ് കണ്ണാശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
