
Perinthalmanna Radio
Date: 10-03-2026
പെരിന്തൽമണ്ണ: സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകി പെരിന്തൽമണ്ണ സി.എച്ച്. സെന്ററിൽ ചാരിറ്റി ഒ.പി. വിഭാഗം പ്രവർത്തനം തുടങ്ങി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വെറും 50 രൂപ നിരക്കിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം പൊതുജനങ്ങൾക്ക് ഇവിടെ ലഭ്യമാകും.
ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സി.എച്ച്. സെന്ററിലെ ലാബ്, ഫാർമസി എന്നിവയുടെ സേവനങ്ങൾക്ക് 10 മുതൽ 30 ശതമാനം വരെ ഇളവ് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടൊപ്പം കാൻസർ, കിഡ്നി, പ്രമേഹ രോഗികൾക്കുള്ള അടുത്ത ഘട്ട സൗജന്യ മരുന്ന് വിതരണവും ആരംഭിച്ചിട്ടുണ്ട്.
സി.എച്ച്. സെന്റർ പ്രസിഡന്റ് കെ.പി.എ. മജീദ് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. മുൻമന്ത്രി നാലകത്ത് സൂപ്പി, എ.കെ. നാസർ, എം.എസ്. അലവി, അഡ്വ. എസ്. അബ്ദുൽ സലാം, കുറ്റിരി മാനുപ്പ, നാലകത്ത് ഷൗക്കത്ത്, പ്രബീന ഹബീബ്, റിയാസ് ചെറുക്കര, ഡോ. ആജിഷ എന്നിവർ സംസാരിച്ചു. സെന്റർ ജനറൽ സെക്രട്ടറി അഡ്വ. എ.കെ. മുസ്തഫ സ്വാഗതം പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കാൻസർ വാർഡിലേക്ക് പ്രവാസി ലീഗ് നൽകുന്ന ഫാനുകളുടെയും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളുടെയും വിതരണവും റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ആശുപത്രി സെക്രട്ടറി രാജീവ് ഉപകരണങ്ങൾ ഏറ്റുവാങ്ങി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
