
Perinthalmanna Radio
Date: 10-03-2026
ആനമങ്ങാട് : കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ഈ മാസം രണ്ട് , മൂന്ന് തീയതികളിൽ ക്ഷേത്രത്തിനു സമീപത്തുണ്ടായ ആക്രമണത്തിന്റെ പേരിൽ പെരിന്തൽമണ്ണ പൊലീസ് റജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ 4 പേരെ അറസ്‌റ്റ് ചെയ്‌തു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആനമങ്ങാട് സ്വദേശി ചോലക്കൽ ജയരാജ് (31), ചിറ്റോടിയിൽ ജിഷ്ണു (26), ആനമങ്ങാട് വടക്കൻ സിറ്റി സ്വദേശി മാങ്ങമ്പറ്റ കൃഷ്ണകുമാർ (37), കാറൽമണ്ണ സ്വദേശി മുക്കിൽ സുജിത്ത് (21) എന്നിവരെയാണ് സിഐ സുമേഷ് സുധാകരൻ അറസ്റ്റ് ചെയ്തത്. രണ്ട് പേർ തമ്മിൽ മുൻപുണ്ടായ സംഘർഷത്തിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ പരാതിക്കാരെ മർദിച്ചതെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി എം.ബി.ലത്തീഫ് , ഇൻസ്പെക്ടർ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്ഐമാരായ അൻവർ സാദിഖ്, രാമചന്ദ്രൻ, എഎസ്ഐ രേഖ, ജിതിൻ മുട്ടുങ്ങൽ, സുധീഷ്, ഡാൻസാഫ് സ്ക്വാഡ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
