
Perinthalmanna Radio
Date: 10-03-2026
സംസ്ഥാനത്തെ താലൂക്ക്, ജില്ലാ ജനറൽ ആശുപത്രികളിലെ ഒപി സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ച് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) രംഗത്തെത്തി. നേരത്തേ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ആയിരുന്നു ഒപി. ഉത്തരവ് അനുസരിച്ച് ഇനി 2 മണിവരെ ഒപി ഉണ്ടായിരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളിലെ നിലവിലെ 9–2 ഒപി ഷെഡ്യൂൾ തുടരും. ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ 8 മുതൽ വൈകിട്ട് 3 വരെയാക്കി.
അതേസമയം, ഏകപക്ഷീയമായി ഒപി സമയം വർധിപ്പിച്ചത് അംഗീകരിക്കില്ലെന്ന് കെജിഎംഒഎ അറിയിച്ചു. ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ശാസ്ത്രീയമായി തസ്തികകൾ സൃഷ്ടിച്ചു കൂടുതൽ നിയമനം നടത്തുന്നില്ല. പകരം നിലവിലുള്ള ഡോക്ടർമാർക്കും ജീവനക്കാർക്കും അധികജോലി അടിച്ചേൽപിക്കുന്നു.
ഡോക്ടർമാർ 5 മണിക്കൂർ ജോലി ചെയ്താൽ മതിയെന്നു വിവിധ കോടതി ഉത്തരവുകളുണ്ട്. ഒപി ജോലിക്കു പുറമേ ഒട്ടേറെ ജോലികൾ ഡോക്ടർമാർക്കുണ്ട്.
ഓഫിസ് ജോലികളുടെ ചുമതലയുള്ള സൂപ്രണ്ടിന്റെ ഡ്യൂട്ടി സമയം മാറ്റിയതിന് എതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
രാവിലെ 10 മുതൽ 5 വരെയാണ് മിനിസ്റ്റീരിയൽ ജീവനക്കാരുടെ ജോലി സമയം. രാവിലെ 8ന് എത്തിയാലും സൂപ്രണ്ടിന് ഓഫിസ് ജോലികൾ ചെയ്യാനാകാത്ത സ്ഥിതിയാണെന്നും ഡോക്ടർമാർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
