
Perinthalmanna Radio
Date: 10-04-2024
പെരിന്തല്‍മണ്ണ: നിലമ്പൂർ- പെരുമ്പിലാവ് റൂട്ടിലെ പെരിന്തല്‍മണ്ണ- മാനത്ത് മംഗലം ജംഗ്ഷനിലുള്ള മുണ്ടത്ത്പടി പാലത്തിന്‍റെ പണി ആരംഭിച്ച് ഒരു വർഷം പിന്നിട്ടു. രണ്ട് മാസം കൊണ്ട് പണി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ 2023- മാർച്ച് 18നാണ് ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ഒരു വർഷം പിന്നിടുമ്പോഴും നിർമാണ പ്രവൃത്തികള്‍ പൂർത്തീകരിക്കാനാവാതെ പാതി വഴിയില്‍ കിടക്കുകയാണ്.
ആയിരക്കണക്കിന്ന് ചെറുതും വലുതുമായുള്ള വാഹനങ്ങള്‍ ദിനംപ്രതി ഇതുവഴി വേണം കടന്നു പോകാൻ. ചില്ലീസ് ജംഗ്ഷൻ മുതല്‍ – കുണ്ടും കുഴിയും താണ്ടി വേണം പെരിന്തല്‍മണ്ണ ഭാഗത്തേക്ക് എത്തിപ്പെടാൻ. വാഹനങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് കടന്നു പോവുന്നത്. പൊടിപടലം കാരണം വളരെ ബുദ്ധിമുട്ടിലാണെന്ന് കച്ചവടക്കാരും പറയുന്നു. റോഡിനോട് ചേർന്നുള്ള കുളത്തിന്ന് കൈവരികളില്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇന്ധനം കയറ്റി വന്ന ടാങ്കർലോറി കുളത്തിലേക്ക് വീണ് അപകടം വരുത്തിയിരുന്നു. പാലത്തിന്‍റെ നിർമാണ പ്രവൃത്തികള്‍ പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
