ഭക്ഷണ വിൽപ്പന ശാലയിൽ നിന്ന് പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു

Share to



Perinthalmanna Radio
Date: 10-05-2024

പെരിന്തൽമണ്ണ: പൊതുജന പരാതിയെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഭക്ഷണ വിൽപ്പന ശാലയിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. നിർമാണ തിയതി, ഉപയോഗ തിയതി, രജിസ്ട്രേഷൻ നമ്പർ തുടങ്ങിയവ രേഖപ്പെടുത്താത്തതും പഴകിയതും പൂപ്പൽ ബാധിച്ചതുമായ ചപ്പാത്തി, പത്തിരി, കാലാവധി കഴിഞ്ഞ ദോശമാവ് എന്നിവയാണ് പിടിച്ചെടുത്തത്. തുടർന്നും നഗരത്തിലെ ഭക്ഷണ ശാലകളിൽ പരിശോധന നടത്താൻ ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. നിയമ ലംഘനങ്ങൾ ബോധ്യപ്പെട്ടാൽ കേരള നഗരസഭാ നിയമ പ്രകാരം സ്ഥാപനം അടപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി ജി. മിത്രൻ അറിയിച്ചു. ക്ലീൻസിറ്റി മാനേജർ സി.കെ. വത്സന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. രാജീവൻ, ജി. വിനോദ്, എൽ. ഡീനു, പി.കെ. മുനീർ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *