പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

Share to

Perinthalmanna Radio
Date: 10-06-2024

പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ജൂണ്‍ 11ന് രാത്രിയോടെ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് 12,13 തീയതികളില്‍ സ്‌കൂളുകളില്‍ പ്രവേശനം നേടാം. 

ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ ഇതുവരെ പ്രവേശനം നേടിയത് 2,19,596 പേരാണ്. 25,156 പേര്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. പ്രവേശനം നേടാത്ത സീറ്റുകള്‍ രണ്ടാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തും.

തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ഉള്‍പ്പെടെ 1189 പേര്‍ക്ക് പ്രവേശനം നിരസിച്ചു. 6155 പേര്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇതില്‍ 2519 പേര്‍ സ്ഥിരം പ്രവേശനവും 1895 പേര്‍ താല്‍ക്കാലിക പ്രവേശനവും നേടി. 1736 പേര്‍ പ്രവേശനം നേടിയില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *