
Perinthalmanna Radio
Date: 10-06-2025
കോവിഡിന്‍റെ പുതിയ വകഭേദം ഇന്ത്യയില്‍ വ്യാപിക്കുന്നു. ഇതുവരെ രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്.എഫ്‍.ജിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എക്സ്.എഫ്.ജി എന്ന ഈ പുതിയ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗത്തിനോ ആശുപത്രിയില്‍ പ്രവേശിപ്പിക്കലിനോ കാരണമാകില്ലെന്നാണ് പറയുന്നത്. മനുഷ്യന്‍റെ പ്രതിരോധ ശേഷിയെ വേഗത്തില്‍ തകർക്കുന്ന എക്സ്.എഫ്.ജി ആഗോളതലത്തില്‍ തന്നെ വളരെ വേഗത്തില്‍ വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.
2021 അവസാനം മുതല്‍ ആഗോളതലത്തില്‍ വ്യാപിച്ച കോവിഡ് വകഭേദമായ ഒമിക്രോണ്‍ കുടുംബത്തിലാണ് എക്സ്.എഫ്‍.ജിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ എക്സ്.എഫ്.ജി കേസുകള്‍ (89) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടില്‍ 16 കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 159 കേസുകള്‍ മേയ് മാസത്തിലും ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ രണ്ട് വീതം കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കാനഡയിലാണ് ആദ്യം എക്സ്.എഫ്.ജി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,957 സജീവ കേസുകളാണ് കേരളത്തിലുള്ളത്. ഏഴ് പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ