
Perinthalmanna Radio
Date: 10-07-2025
മങ്കട: പാലക്കത്തടത്ത് നിന്ന് വലമ്പൂർ, അങ്ങാടിപ്പുറം, പട്ടിക്കാട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന കരിമല റോഡിന്റെ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. കെട്ടിയുയർത്തിയ ഭിത്തി ഇരുപതടിയോളം താഴേക്ക് ഇടിഞ്ഞുവീഴുകയും അവശേഷിക്കുന്ന ഭാഗം റോഡിൽ വിള്ളൽവീണ് അപകടാവസ്ഥയിലാകുകയുംചെയ്തു. ഇതോടെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിനെ മറികടക്കാൻ പെരിന്തൽമണ്ണ-മഞ്ചേരി റൂട്ടിലെ വാഹനങ്ങൾ ധാരാളമായി ആശ്രയിക്കുന്ന റോഡാണിത്. കഴിഞ്ഞവർഷവും ഇവിടെ റോഡ് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
