പാലക്കാട്– കോഴിക്കോട് ഗ്രീൻഫീൽഡ് പാത; ത്രീ എ വിജ്ഞാപനം കാലഹരണപ്പെട്ടു

Share to


Perinthalmanna Radio
Date: 10-08-2025

മലപ്പുറം: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് പാതയ്ക്ക് അധിക ഭൂമി ഏറ്റെടുക്കാനുള്ള ‍ത്രീ എ വിജ്ഞാപനം കാലഹരണപ്പെട്ടു. വിജ്ഞാപനം ഇറങ്ങി ഒരു വർഷത്തിനകം ത്രീ ഡി വിജ്ഞാപനം ഇറക്കാൻ ദേശീയപാതാ അതോറിറ്റിക്കു സാധിക്കാത്തതാണു കാരണം.

2024 ജൂലൈയിൽ ആയിരുന്നു അധിക ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം ഇറങ്ങിയിരുന്നത്. പാതയിൽ വാഹനങ്ങളുടെ പാർക്കിങ്, വിശ്രമകേന്ദ്രം തുടങ്ങിയവയ്ക്ക് ആയിരുന്നു അധിക ഭൂമി ഏറ്റെടുക്കാനിരുന്നത്. അതനുസരിച്ചു ജില്ലയിൽ 11.88 ഹെക്ടർ ഏറ്റെടുക്കാനായിരുന്നു വിജ്ഞാപനം. ഭൂമി ഏറ്റെടുക്കാൻ ത്രീ ഡി വിജ്ഞാപനത്തിന് ആവശ്യമായതു തയാറാക്കി സമർപ്പിച്ചെങ്കിലും കേന്ദ്ര ഉപരിതല മന്ത്രാലയം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല.

റോഡിന്റെ രൂപരേഖ സംബന്ധിച്ച തീരുമാനം ആകാത്തതായിരുന്നു ത്രീ ഡി വിജ്ഞാപനം ഇറങ്ങുന്നതിനു തടസ്സമായത്. അധിക ഭൂമി ഏറ്റെടുക്കാൻ വീണ്ടും ത്രീ എ വിജ്ഞാപനം ഇറങ്ങേണ്ടി വരും.

മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ 121 കിലോമീറ്റർ ദൂരത്തിലാണു പാത കടന്നുപോകുന്നത്.

പാതയ്ക്ക് ഇതിനകം 97% ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി. ജില്ലയിൽ 53 കിലോമീറ്റർ ദൂരത്തിലാണു പാത. 10,800 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *