ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിൽ ഓണം സ്പെഷ്യല്‍ ട്രെയിന്‍ ആരംഭിക്കണമെന്നാവശ്യം

Share to

Perinthalmanna Radio
Date: 10-09-2024

പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍-നിലമ്പൂര്‍ ഓണം എക്സ്പ്രസ് സ്പെഷല്‍ ആരംഭിക്കണമെന്ന് ഓള്‍ കേരള റെയില്‍വേ പാസഞ്ചര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ നിലമ്ബൂരിലേക്ക് കണക്‌ഷന്‍ കിട്ടുവാന്‍ ബുദ്ധിമുട്ടാണ്.

തിരുവനന്തപുരത്ത് നിന്നും മറ്റു വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്ത് 7.47 ന് ഷൊര്‍ണൂരില്‍ എത്തേണ്ട ആലപ്പുഴഎക്സിക്യൂട്ടീവ് എക്സ്പ്രസ് ഏതാനും നാളുകളായി വൈകിയെത്തുന്നതിനാല്‍ 8.10നുള്ള നിലമ്ബൂര്‍ ട്രെയിന്‍ കണക്‌ഷന്‍ കിട്ടാറില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഇതുമൂലം അസമയത്ത് ഷൊര്‍ണൂരില്‍ കുടുങ്ങുകയാണ്.

അതിനാല്‍ ഓണം ഉത്സവനാളില്‍ തിരക്ക് കണക്കിലെടുത്ത് രാത്രി 9.30ന് ഷൊര്‍ണൂരില്‍ നിന്നാരംഭിച്ച്‌ 10.15ന അങ്ങാടിപ്പുറത്ത് രാജ്യറാണിക്ക് ക്രോസിംഗ് കൊടുക്കത്തക്കവിധം സമയം ക്രമീകരിച്ച്‌ രാത്രി 11 മണിയോടെ നിലമ്ബൂരില്‍ എത്തുന്ന വിധം ട്രെയിന്‍ ആരംഭിക്കണം.8.30ന് ഷൊര്‍ണൂരില്‍ എത്തുന്ന തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത്, 8.40 ന് എത്തുന്ന
എറണാകുളം-ഷൊര്‍ണൂര്‍ മെമു, 9.10 ന് ഷൊര്‍ണൂരില്‍ എത്തുന്ന തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എന്നീ ട്രെയിനുകള്‍ക്കു നിലമ്ബൂരിലേക്ക് കണക്‌ഷന്‍ കിട്ടുകയും ചെയ്യും.

തിരിച്ച്‌പിറ്റേദിവസം പുലര്‍ച്ചെ 2.45ന് നിലമ്ബൂരില്‍ നിന്ന് യാത്ര തിരിച്ച്‌ 4.05ന് ഷൊര്‍ണൂരിലെത്താന്‍ കഴിയും. തുടര്‍ന്ന് രാജ്യറാണിക്ക് ഷൊര്‍ണൂരില്‍ നിന്നു നിലമ്ബൂരിലേക്കു പുറപ്പെടാം.(നിലവില്‍ 3.50ന് ഷൊര്‍ണൂരില്‍ നിന്ന് നിലമ്ബൂരിലേക്കു പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസ് അഞ്ചിന് വാണിയമ്ബലം എത്തിയശേഷം 5.45 വരെ അവിടെ ക്രോസിംഗിനുവേണ്ടി പിടിച്ചിടാറുണ്ട്.4.10 ന് ഷൊര്‍ണൂരില്‍ നിന്ന പുറപ്പെട്ടാലും 5.45ന് മാത്രമേ വാണിയമ്ബലം വിടാന്‍ കഴിയുകയുള്ളൂ

ഇങ്ങനെ ക്രമീകരിച്ചാല്‍ 4.30 ന് ഷൊര്‍ണൂരില്‍ നിന്ന് ആരംഭിക്കുന്ന എറണാകുളം മെമുവിന് കണക്‌ഷന്‍ ലഭ്യമാകും. (തൃശൂര്‍ എത്തിയാല്‍ തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിന്‍ കിട്ടും ) ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിന് പാലക്കാട്, കോയമ്ബത്തൂര്‍ ഭാഗത്തേക്കും(പാലക്കാട് നിന്ന് തൃച്ചെന്ദുര് എക്സ്പ്രസില്‍ പളനി, മധുര ഭാഗത്തേക്കും ) അതുപോലെ കോഴിക്കോട്, മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിനുകള്‍ക്കും കണക്‌ഷന്‍ ലഭിക്കുമെന്ന് ഓള്‍ കേരള റെയില്‍വേ പാസഞ്ചര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *