മുള്ള്യാകുർശ്ശിയിലെ ചെണ്ടുമല്ലികൃഷി കാണാൻ ജനപ്രതിനിധികളുടെ സന്ദർശനം

Share to

Perinthalmanna Radio
Date: 10-09-2024

പട്ടിക്കാട് : സുന്ദരമീ മുള്ള്യാകുർശ്ശി പദ്ധതിയുടെ ഭാഗമായി ഒരുകൂട്ടം പ്രകൃതി സ്‌നേഹികളുടെ നേതൃത്വത്തിൽ പട്ടിക്കാട്- മങ്കട പാതയ്ക്കിരുവശവും ഒരുക്കിയ ചെണ്ടുമല്ലി കൃഷി കാണാൻ ജനകീയ സന്ദർശനം നടത്തി. ജന പ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന ജനകീയ സന്ദർശനം പി. അബ്ദുൾ ഹമീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പട്ടിക്കാട്-മങ്കട പാതയിലെ മുള്ള്യാകുർശ്ശി ഭൂപ്രകൃതിയാൽ സമ്പുഷ്ടമാണ്. പച്ചപുതച്ച നെൽപ്പാടങ്ങൾക്ക് നടുവിലുള്ള റോഡിലൂടെയുള്ള യാത്ര ആരുടെയും മനം കവരുന്ന കാഴ്ചയാണ്. ആ മനോഹാരിതയ്ക്ക് കൂടുതൽ മിഴിവേകുക എന്ന ലക്ഷ്യത്തോടെയാണ് പാതയ്ക്കിരുവശവും ചെണ്ടുമല്ലി നട്ടത്. സൗന്ദര്യവത്കരണം മാത്രമാണ് ലക്ഷ്യമെന്നും പൂവിപണനം ഉദ്ദേശിക്കുന്നില്ലെന്നും സംഘാടകർ പറഞ്ഞു. കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട്, പഞ്ചായത്തംഗങ്ങളായ സാബിറ കൊളമ്പിൽ, പി.കെ. അബ്ദുൾ സലാം, സന്ദരമീ മുള്ള്യാകുർശ്ശി കോഡിനേറ്റർ ഉസ്മാൻ കൊമ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *