നിർമാണത്തിന് കോടികൾ പൊടിച്ചിട്ടും മേലാറ്റൂർ- പുലാമന്തോൾ റോഡ് തകർച്ചയിൽ

Share to


Perinthalmanna Radio
Date: 10-09-2025

പെരിന്തൽമണ്ണ ∙ ജില്ലയിലൂടെ കടന്നു പോകുന്ന പ്രധാന സംസ്ഥാന പാതയായ പെരുമ്പിലാവ്–നിലമ്പൂർ പാതയിലെ യാത്രാദുരിതം എന്നു തീരും? കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഈ പാതയെ ദുരിതത്തിലാക്കുന്നത്, നിർമാണത്തിനു കോടികൾ പൊടിച്ച മേലാറ്റൂർ–പുലാമന്തോൾ റോഡിലെ തരികിട നവീകരണമാണ്.

ഒരു കിലോമീറ്റർ റോഡിന്റെ നവീകരണത്തിനു നാലര കോടിയിലേറെ രൂപയാണ് അനുവദിച്ചത്. 30.88 കിലോമീറ്റർ വരുന്ന റോഡിന് 144 കോടി രൂപയാണ് ആകെ അനുവദിച്ചത്. കോടികൾ പോയ വഴി കാണാനില്ലെങ്കിലും ജനം ദുരിതവഴിയിൽ തന്നെയാണ്.

പാടേ തകർന്നുകിടന്ന റോഡിന്റെ ചില ഭാഗങ്ങളിൽ, ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഇടക്കാലത്തു ചില ചെപ്പടിവിദ്യകൾ നടത്തിയതൊഴിച്ചാൽ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെ പലയിടങ്ങളിലും റോഡ് പാടേ തകർന്ന നിലയിൽ തന്നെയാണ്.

ജനം പരാതി പറഞ്ഞു മടുക്കുമ്പോൾ ക്വാറി വേസ്‌റ്റ് ഇട്ടു കുഴിയടയ്‌ക്കൽ മുറപോലെ നടക്കുന്നു.

കട്ടുപ്പാറ പാലം ജംക്‌ഷനിലും പുളിങ്കാവ് റോഡിലും പെരിന്തൽമണ്ണ മുണ്ടത്തെ പാലം പരിസരങ്ങളിലും വേങ്ങൂർ ആരോഗ്യ ഉപകേന്ദ്രം, കൊടക്കാടഞ്ചേരി, ചെമ്മാണിയോട്, ചാത്തോലിപ്പടി, താഴേ പൂപ്പലം, മത്സ്യ മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളെല്ലാം വലിയ തോതിൽ കുണ്ടും കുഴികളുമായി കിടക്കുകയാണ്. ഈ റൂട്ടിലെ ചില സ്ഥിരം യാത്രക്കാർ ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സ തേടേണ്ട‌ സാഹചര്യമുണ്ടായി. റോഡിന്റെ തകർച്ച മൂലം ഒട്ടേറെ വാഹനാപകട‌ങ്ങളാണ് ഈ കാലയളവിൽ ഇവിടെ നടന്നത്. ബസുകളും സ്ഥിരം വാഹനങ്ങളും വാഹനത്തകരാർ പരിഹരിക്കാനും വലിയൊരു തുക ചെലവാക്കുന്നുണ്ട്. റോഡിലെ പൊടിശല്യം മൂലം ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ ഈ കാലയളവിനിടെ പൂട്ടി. റോഡിനോടു ചേർന്നുള്ള ചില വീടുകളും വ്യാപാരകേന്ദ്രങ്ങളും പൊടിമൂടി നിൽക്കുന്നു.

2020 സെപ്‌റ്റംബർ 29ന് റീബിൽഡ് കേരള ഇനിഷ്യറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പ്രവൃത്തി ഉദ്ഘാടനം ചെയ്‌ത റോഡാണിത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നത് 2021 ജനുവരി 20ന് ആണ്. ഹൈദരാബാദിലെ കെഎംസി കൺസ്‌ട്രക്‌‌ഷൻ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തത്.

കരാർ പ്രകാരം 2022 ഒക്‌ടോബർ 14ന് ആണ് പ്രവൃത്തി പൂർത്തീകരിക്കേണ്ടിയിരുന്നത്. എന്നാൽ പിന്നീടങ്ങോട്ട് കണ്ടത് റോഡ് നിർമാണത്തിൽ ജില്ലയിൽ ഒരിടത്തും കാണാത്ത അലംഭാവവും അലസതയും അശ്രദ്ധയുമാണ്. തുടക്കംതന്നെ കല്ലുകട‌ിയായി. ജാഗ്രതക്കുറവു മൂലം, ചെയ്‌ത പ്രവൃത്തികളിൽ പരാതികളേറെ ഉയർന്നു.

നടപ്പാതയ്‌ക്കു പുറമേ ഏഴു മീറ്റർ വീതിയിൽ റോഡ് ഉയർത്തിപ്പണിയുക, ഇരുവശങ്ങളിലും സംരക്ഷണ ഭിത്തികൾ, 6 പാലങ്ങളിൽ നാലെണ്ണം വീതികൂട്ടുക

Share to

Leave a Reply

Your email address will not be published. Required fields are marked *