
Perinthalmanna Radio
Date: 10-09-2025
മേലാറ്റൂർ : അറ്റകുറ്റപ്പണികൾക്കായി പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചതോടെ മേലാറ്റൂർ അങ്ങാടി ഗതാഗത കുരുക്കിലമർന്നു. രണ്ടു ദിവസത്തെ അറ്റകുറ്റപ്പണികൾക്കായി ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് പട്ടിക്കാട് റെയിൽവേ ഗേറ്റ് പൂർണമായും അടച്ചത്. ഇതോടെ നിലമ്പൂർ-പാണ്ടിക്കാട്-പെരിന്തൽമണ്ണ റൂട്ടിലോടുന്ന വാഹനങ്ങളെല്ലാം മേലാറ്റൂർ വഴിയാണ് പോകുന്നത്. വൈകീട്ട് നാലോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.
തീവണ്ടി കടന്നു പോകുന്നതിനായി മേലാറ്റൂർ റെയിൽവേ ഗേറ്റ് അടച്ചതോടെ ഗതാഗതക്കുരുക്ക് ഇരട്ടിയായി. നാല് റോഡുകളിലും മണിക്കൂറുകളോളം നീണ്ട ഗതാഗത തടസ്സമുണ്ടായി.
സ്റ്റാൻഡിലേക്ക് ബസുകൾ കയറാനും ഇറങ്ങാനുമെല്ലാം ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. മേലാറ്റൂർ പോലീസും ഓട്ടോ-ടാക്‌സി ജീവനക്കാരും തൊഴിലാളികളുമാണ് ഗതാഗതം നിയന്ത്രിച്ചത്. ബുധനാഴ്ച രാത്രി എട്ടിനുശേഷം പട്ടിക്കാട് റെയിൽവേ ഗേറ്റ് തുറക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
