മേലാറ്റൂരിലെ ഓട്ടുകമ്പനിയുടെ പുകക്കുഴലും പൊളിച്ചുനീക്കി

Share to


Perinthalmanna Radio
Date: 10-09-2025.

ഓർമ്മയുടെ പുക മൂടി ഇനി ആ ചരിത്രവും…
ഓർമ്മയുടെ പുക മൂടി ഇനി ആ ചരിത്രവും…

മേലാറ്റൂർ : അങ്ങാടിയിൽ പതിറ്റാണ്ടുകളോളം മേലാറ്റൂരിന്റെ ലാൻഡ്മാർക്കായി നിലകൊണ്ടിരുന്ന ഓട്ടുകമ്പനിയുടെ പുകക്കുഴലും ഒടുവിൽ ഓർമ്മയായി. 1970-ൽ ഇന്ദിര ടൈൽ വർക്ക് കമ്പനി തുടങ്ങിയപ്പോൾ സ്ഥാപിതമായ പുകക്കുഴലാണ് ചൊവ്വാഴ്ച പൊളിച്ചു നീക്കിയത്. വെള്ളിയാറിനോട് ചേർന്ന് ഓട്ടുകമ്പനി പ്രവർത്തിച്ചിരുന്ന ഏഴ് ഏക്കറോളം വരുന്ന സ്ഥലം പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനായി ദാറുൽഹികം കമ്മിറ്റിയാണ് വാങ്ങിയിട്ടുള്ളത്. പുതിയ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓട്ടുകമ്പനി മാസങ്ങൾക്ക് മുൻപ് പൊളിച്ചു നീക്കിയിരുന്നു. അൻപത് മീറ്ററിലധികം നീളമുള്ള പുകക്കുഴൽ ചൊവ്വാഴ്ചയാണ് പൊളിച്ചു നീക്കിയത്.

——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *