പട്ടിക്കാട് റെയില്‍വേ ഗേറ്റ് തുറന്നു

Share to



Perinthalmanna Radio
Date: 10-09-2025

പെരിന്തൽമണ്ണ: അറ്റകുറ്റ പണികൾക്കായി ഇന്നലെ (സെപ്റ്റംബർ 9) രാവിലെ 8 മണി മുതൽ അടച്ച പെരിന്തൽമണ്ണ- നിലമ്പൂര്‍ റോഡിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് തുറന്നു. ഇന്ന് (സെപ്റ്റംബർ 10) രാത്രി 8 മണി വരെ അടച്ചിടും എന്നായിരുന്നു മുൻ തീരുമാനം. എന്നാൽ അറ്റകുറ്റപ്പണികൾ നേരത്തെ പൂർത്തിയായതിനാൽ  പട്ടിക്കാട് റെയില്‍വേ ഗേറ്റ് ഇന്ന് വൈകുന്നേരം 3:15 മുതൽ ഗതാഗതത്തിന് തുറന്നു കൊടുത്തു. പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചതിനെ തുടർന്ന് മേലാറ്റൂർ ടൗണിലും സമീപത്തെ ഗ്രാമീണ റോഡുകളിലും ഗതാഗത കുരുക്ക് രൂക്ഷമായി  അനുഭവപ്പെട്ടിരുന്നു.

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *