വൈലോങ്ങര ജംക്‌ഷനിൽ ബസും ലോറിയും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്

Share to

Perinthalmanna Radio
Date: 10-10-2024

അങ്ങാടിപ്പുറം: വൈലോങ്ങര ജംക്‌ഷനിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 5 പേർക്ക് നിസ്സാര പരുക്കേറ്റു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. പെരിന്തൽമണ്ണ ഭാഗത്തു നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന ബസും വളാഞ്ചേരി റോഡിൽ നിന്ന് അങ്ങാടിപ്പുറം ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ബസും ലോറിയും വേഗത കുറവായിരുന്നതിനാൽ അപകട തീവ്രത കുറഞ്ഞു. പരുക്കേറ്റ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. അപകടത്തെ തുടർന്ന് അങ്ങാടിപ്പുറം– വളാഞ്ചേരി, കോട്ടക്കൽ റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വൈലോങ്ങര ജംക്‌ഷനിൽ ഇതിനു മുൻപും ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്. നടന്നു പോകുന്നതിനിടെ ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവവും ഉണ്ടായി. കോട്ടക്കൽ, വളാഞ്ചേരി, അങ്ങാടിപ്പുറം റോഡുകൾ സംഗമിക്കുന്ന പ്രധാന ജംക്‌ഷനാണ് ഇത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *