നവരാത്രി ആഘോഷം; സംസ്ഥാനത്ത് നാളെ പൊതു അവധി

Share to

Perinthalmanna Radio
Date: 10-10-2024

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെയും പൂജവെപ്പിന്റേയും ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി. അതിനാൽ ബാങ്കുകൾക്കും അവധിയായിരിക്കും. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചിരുന്നു.

നാളെ പൊതു അവധി പ്രഖ്യാപിച്ചതിനാൽ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ, സർവീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവ മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *