
Perinthalmanna Radio
Date: 10-10-2025
പെരിന്തൽമണ്ണ: കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിൽ വിജയാഹ്ലാദത്തിനിടെ പെരിന്തൽമണ്ണയിൽ വിദ്യാർഥി സംഘർഷം. പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ ഒമ്പത് ജനറൽ സീറ്റിലും വിജയിച്ച യു.ഡി.എസ്.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി ടൗണിലേക്ക് വരുമ്പോൾ പട്ടാമ്പി റോഡിലായിരുന്നു സംഘർഷം. എസ്.എഫ്.ഐ പ്രവർത്തകരും യു.ഡി.എസ്.എഫ്. പ്രവർത്തകരും പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്നതിനിടെ സംഘർഷം ഒഴിവാക്കാൻ പൊലിസ് പരമാവധി ശ്രമിച്ചു. അതിനിടയിൽ കല്ലേറും നടന്നതായി യു.ഡി.എസ്.എഫ് വിദ്യാർഥി യൂനിയൻ പ്രതിനിധികൾ പറഞ്ഞു. സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് വിദ്യാർഥികളെ വിരട്ടി ഓടിച്ചാണ് സംഘർഷം ഒഴിവാക്കിയത്. സംഘർഷത്തിൽ ഇരുപക്ഷത്തെയും വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. അക്രമം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനത്തിന് ശേഷം യു.ഡി.എ സ്.എഫ് പ്രവർത്തകർ ദേശീയ പാതയിൽ ട്രാഫിക് ജങ്ഷനിൽ റോഡ് ഉപരോധവും നടത്തി. പെരിന്തൽമണ്ണ മണ്ഡലത്തിൽ എം.എസ്.എഫ് കെ.എസ്. യു മുന്നണിക്ക് ചരിത്ര വിജയമാണ് സമ്മാനിച്ചതെ ന്ന് നേതൃത്വം അറിയിച്ചു. പി.ടി.എം ഗവ. കോളേജിൽ ഒമ്പത് ജനറൽ സീറ്റിലും പെരിന്തൽമണ്ണ എം.എസ്.ടി.എം കോളേജിൽ പൂപ്പലം അൽ ജാമിഅ ആർട്‌സ് കോളേജിൽ ഒമ്പതിൽ എട്ട് സീറ്റിലും യൂ ഡി.എസ്.എഫ് വിജയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
