ആനമങ്ങാട് കുന്നിന്മേൽ ഭഗവതീ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു

Share to

Perinthalmanna Radio
Date: 10-11-2024

ആനമങ്ങാട് : കുന്നിന്മേൽ ഭഗവതീ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടന്നു. പ്രത്യക്ഷ ഗണപതിയായി കൊളക്കാടൻ ശിവപ്രസാദ് എന്ന ആനയെ ഗജപൂജ നടത്തി. ചെത്തല്ലൂർ മുരളീകൃഷ്ണൻ, നന്തിലത്ത് ഗോപാലകൃഷ്ണൻ, ചെറുകോൽ ശിവൻ, ഇത്തിത്താനം വിഷ്ണു നാരായണൻ, കൊളക്കാടൻ ഗണപതി, ബ്രാഹ്‌മിണി വീട്ടിൽ ഗോവിന്ദൻകുട്ടി, മനിശ്ശീരി രാജേന്ദ്രൻ, കളപ്പുരയിൽ ശ്രീദേവി, പാക്കത്ത് ശ്രീകുട്ടൻ, നന്തിലത്ത് ഗോപികണ്ണൻ എന്നീ ആനകൾ ആനയൂട്ടിൽ പങ്കെടുത്തു. ചടങ്ങുകൾക്ക് തന്ത്രി എടത്തറ മൂത്തേടത്ത് നാരായണൻ നമ്പൂതിരി, കാശാങ്കോട്ടം സുനേശൻ നമ്പൂതിരി, തെക്കുംപറമ്പത്ത് വാസുദേവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. കല്ലൂർ മുരളീകൃഷ്ണന്റെ നേതൃത്വത്തിൽ മേളം, പ്രസാദഊട്ട് എന്നിവ നടന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *