കാദറലി സെവൻസ് ഫുട്‌ബോൾ; സീസൺ ടിക്കറ്റ് വിൽപ്പന തുടങ്ങി

Share to

Perinthalmanna Radio
Date: 10-12-2023

പെരിന്തൽമണ്ണ : കാദറലി സ്‌പോർട്‌സിന്റെ ആഭിമുഖ്യത്തിൽ 17 മുതൽ പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിൽ തുടങ്ങുന്ന കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് വിൽപ്പന തുടങ്ങി. പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി. ഗ്രൂപ്പ് ഡയറക്ടർ സലാം മങ്കട, മാർക്കർ ബിൽഡേഴ്‌സ് ഉടമ ഇക്ബാൽ എന്നിവർ ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, ഡോ. നിലാർ മുഹമ്മദ്, ഡോ. ഷാജി അബ്ദുൾ ഗഫൂർ, ആലിക്കൽ നാസർ, സി.എച്ച്. മുസ്തഫ, എച്ച്. മുഹമ്മദ്ഖാൻ, കുറ്റിരി മാനുപ്പ, മണ്ണേങ്ങൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു. 800 രൂപയാണ് സീസൺ ടിക്കറ്റ് നിരക്ക്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *