
Perinthalmanna Radio
Date: 10-12-2023
പെരിന്തൽമണ്ണ: ജില്ലയിലെ റേഷൻ കടകളിൽ ഈ മാസം മുതൽ റേഷൻ വിഹിതമായി സാധാരണ പച്ചരിയോ പുഴുക്കലരിയോ ഇല്ല, പകരം എല്ലാം സമ്പുഷ്‌ടം. സാധാരണ പുഴുക്കലരി ഒഴിവാക്കി സമ്പുഷ്ട പുഴുക്കലരിയുടെ വിതരണം മാസങ്ങൾക്ക് മുൻപ് തന്നെ ആരംഭിച്ചിട്ടുണ്ട്. പച്ചരിയും ഈ മാസം മുതൽ സമ്പുഷ്‌ടമാകും. സാധാരണ പച്ചരി ഒഴിവാക്കി ഇനി പോഷകാംശമേറിയ സമ്പുഷ്ട പച്ചരി (ഫോർട്ടിഫൈഡ് റൈസ്) വിതരണം ചെയ്യും.
സമ്പുഷ്ട പച്ചരി വിതരണം മാസങ്ങൾക്ക് മുൻപ് തീരുമാനിച്ചതാണ്. നിലവിൽ സംഭരിച്ച സാധാരണ പച്ചരി തീരാനാണ് കാത്തിരുന്നത്. ജില്ലയുടെ വലിയൊരു മേഖലയ്‌ക്ക് വേണ്ട റേഷൻ ഭക്ഷ്യധാന്യം എത്തുന്ന അങ്ങാടിപ്പുറം എഫ്‌സിഐ ഗോഡൗണിൽ സംഭരിച്ചിരുന്ന സാധാരണ പച്ചരിയെല്ലാം വിതരണം ചെയ്‌തു കഴിഞ്ഞ സാഹചര്യത്തിലാണ് സമ്പുഷ്‌ട പച്ചരി വിതരണത്തിന് എത്തിയത്.
അയേൺ, ഫോളിക് ആസിഡ്, വൈറ്റമിൻ ബി 12 തുടങ്ങിയവ നിശ്ചിത അനുപാതത്തിൽ ഉൾപ്പെടുത്തി മില്ലുകളിൽ പ്രത്യേകം തയാറാക്കിയ അരി തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നാണ് എത്തിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
