പെരിന്തൽമണ്ണ നഗരസഭയിൽ വിധിനിർണയിക്കുക 12 വാർഡുകൾ

Share to


Perinthalmanna Radio
Date: 10-12-2025

പെരിന്തൽമണ്ണ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുമ്പോൾ പെരിന്തൽമണ്ണ നഗരസഭയിലെ വിധി നിർണയിക്കുക ശക്തമായ മത്സരം നടക്കുന്ന 12 വാർഡുകളാകും. 37 വാർഡുകളിലായി 46 വനിതകൾ ഉൾപ്പെടെ 98 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 78.64 % പേർ വോട്ടു രേഖപ്പെടുത്തിയ ഇവിടെ ആകെയുള്ള 46139 വോട്ടർമാരിൽ 24402 പേർ വനിതകളാണ്. സ്വതന്ത്ര സ്ഥാനാർഥിക്ക്, എൽഡിഎഫ് സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച് പൂർണ പിന്തുണ പ്രഖ്യാപിച്ച ആറാം വാർഡ് കുളിർമല തന്നെയാണ് നഗരസഭയുടെ ശ്രദ്ധാകേന്ദ്രം. ഇവിടെ ഏറ്റുമുട്ടുന്നത് പെരിന്തൽമണ്ണയിലെ ഡോക്‌ടറും ഐഎംഎ സംസ്ഥാന കോ–ഓർഡിനേറ്ററുമായ നിലാർ മുഹമ്മദും മുൻ കൗൺസിലറും പ്രതിപക്ഷ നേതാവുമായ നാലകത്ത് ബഷീറുമാണ്. എൽഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്, പാലോളി മുഹമ്മദ് കുട്ടി, കെ.ടി.ജലീൽ, എ.വിജയരാഘവൻ, ഇ.എൻ.മോഹൻദാസ് ഉൾപ്പെടെയുള്ളവർ ഇതിനകം പ്രചാരണത്തിനെത്തി.

ശക്തമായ മത്സരം നടക്കുന്ന വാർഡുകളിൽ നൂറും ഇരുനൂറും പേരടങ്ങിയ മെഗാ സ്‌ക്വാഡുകളെ ഇറക്കിയാണ് സിപിഎം വീടു കയറിയത്. വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇതിനകം കുടുംബ യോഗങ്ങളും കോർണർ യോഗങ്ങളും കൺവൻഷനുകളും നഗരസഭാ റാലിയുമെല്ലാം നടത്തിക്കഴിഞ്ഞു.

യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്, എ.പി.അനിൽകുമാർ, പി.അബ്‌ദുൽ ഹമീദ് തുടങ്ങിയവരാണ് പ്രചാരണത്തിനെത്തിയത്. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നജീബ് കാന്തപുരം എംഎൽഎ നേരിട്ട് നയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോരുകൾ കൂടി യുഡിഎഫിന്റെ പരാജയത്തിന് കാരണമായെങ്കിൽ ഇത്തവണ കാര്യമായ അസ്വാരസ്യങ്ങളില്ലാതെ ഒറ്റക്കെട്ടായാണ് യുഡിഎഫ് ക്യാംപ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിന്റെ ആവേശവും ആത്മവിശ്വാസവും യുഡിഎഫിനുണ്ട്. അതേസമയം പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി.ഷാജിയാണ് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എൽഡിഎഫിന് മാത്രം ഭരണം സമ്മാനിച്ച നഗരസഭയിൽ കാര്യമായ ഭരണവിരുദ്ധ വികാരമില്ലാത്തത് എൽഡിഎഫിന് ആത്മ വിശ്വാസം നൽകുന്നു. വിജയം ഉറപ്പിച്ചു കഴിഞ്ഞതായാണ് എൽഡിഎഫ് ക്യാംപ് പറയുന്നത്.

ഇതിനകം വലിയ തോതിലുള്ള സ്ക്വാഡ് പ്രവർത്തനങ്ങളും 50 ഓളം കുട‌ുംബയോഗങ്ങളും കൺവൻഷനുകളും നഗരസഭാ റാലിയും ബൈക്ക് റാലിയുമെല്ലാം എൽഡിഎഫ് നടത്തി. എൻഡിഎ നഗരസഭയിൽ 15 വാർഡുകളിലാണ് മത്സര രംഗത്തുള്ളത്. ഇന്നലെ തുറന്ന വാഹനത്തിൽ ആളുകളോട് വോട്ട് അഭ്യർഥിച്ചു കൊണ്ടുള്ള എംഎൽഎയുടെ ബൈക്ക് റാലിയ

Share to

Leave a Reply

Your email address will not be published. Required fields are marked *