
Perinthalmanna Radio
Date: 10-12-2025
അങ്ങാടിപ്പുറം : അര ലക്ഷമാണ് അങ്ങാടിപ്പുറത്ത് വോട്ടർമാർ. ബഹളമയമില്ലാത്ത പ്രചാരണത്തിന് ശേഷം വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുമ്പോൾ ആരുഭരണം നേടുമെന്ന കാത്തിരിപ്പിലാണ് വോട്ടർമാർ. ഭരണം നിലനിർത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് യു.ഡി.എഫ്. രാഷ്ട്രീയ ആരോപണങ്ങളും മറുപടിയുമായി കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ അവകാശ വാദങ്ങൾ ആർക്ക് വോട്ടായി മാറുമെന്ന് തീരുമാനമാവും. യു.ഡി.എഫിൽ 24ൽ എട്ടിടത്ത് കോൺഗ്രസും 14 വാർഡിൽ മുസ്ലിം ലീഗും, രണ്ടു വാർഡിൽ യു.ഡി.എഫ് പിന്തുണയിൽ വെൽഫെയർ പാർട്ടിയും മത്സരിക്കുന്നു. എൽ.ഡി.എഫിൽ സി.പി.എം സ്വതന്ത്രരായ ആറുപേരും പാർട്ടി ചിഹ്നത്തിൽ 18 പേരും ജനവിധി തേടുന്നു. 17 വാർഡുകളിൽ ബി.ജെ.പിയും മൂന്നിടത്ത് എസ്.ഡി.പി.ഐയും മത്സരിക്കുന്നുണ്ട്. സംസ്ഥാനത്തു തന്നെ ഇത്രയേറെ വോട്ടർമാരുള്ള ഗ്രാമ പഞ്ചായത്തുകളുണ്ടാവില്ല. രണ്ടു വാർഡിൽ മൂന്നു വീതമാണ് ബൂത്തുകൾ. സ്ഥാനാർഥികൾ ഇവിടെ നടന്നു കുഴങ്ങി. അവസാന മണിക്കൂർവരെ ഇരുമുന്നണികളും വോട്ടർമാരെ സ്വാധീനിക്കാവുന്ന എല്ലാ തന്ത്രങ്ങളും പുറത്തെടുത്തു. വാർഡുകളിൽ പ്രവർത്തകരുടെ സംഘമായാണ് അവസാന ദിവസം സ്ഥാനാർഥികളെത്തിയത്. പ്രതീക്ഷകൾ കുന്നോളം മുൻപിൽ വെച്ചാണ് ബുധനാഴ്ചയിലെ നിശബ്ദ പ്രചാരണം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
