ഒരു മാസം അടച്ചിട്ടുള്ള അറ്റകുറ്റപ്പണികൾ പുലാമന്തോൾ പാലത്തിൽ തുടങ്ങി

Share to

Perinthalmanna Radio
Date: 11-01-2024

പെരിന്തൽമണ്ണ: പെരുമ്പിലാവ്– നിലമ്പൂർ സംസ്ഥാന പാതയിൽ മലപ്പുറം– പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലം രണ്ടാംഘട്ട അറ്റകുറ്റപ്പണിക്കായി ഒരു മാസക്കാലത്തേക്ക് അടച്ചിട്ടു. പാലത്തിലെ എക്‌സ്പാൻഷൻ ജോയിന്റുകൾ വരുന്ന 9 സ്ഥലങ്ങളിലും നിലവിലുള്ളത് ഒഴിവാക്കി പുതിയ എക്‌സ്പാൻഷൻ ജോയിന്റുകൾ സജീകരിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഈ ഭാഗങ്ങളുടെ കോൺക്രീറ്റിങ്ങും നടത്തും. പാലത്തിലെ ഒന്നാംഘട്ട പ്രവൃത്തികൾ മുൻപ് ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിട്ട് പൂർത്തീകരിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് പണിത പാലത്തിലെ സ്‌പാൻ ജോയിന്റുകൾക്കിടയിലെ റബറും റോഡിലെ ടാറിങ്ങും പൂർണമായി അടർന്നുപോയതു മൂലം വലിയ കുഴികൾ രൂപപ്പെട്ടിരുന്നു.

മാസങ്ങൾക്ക് മുൻപ് ഓട്ടോറിക്ഷ മറിഞ്ഞ് ഏലംകുളം സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ഇതോടെ പാലം അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായതോടെയാണ് നവീകരണത്തിന് പദ്ധതിയൊരുക്കിയത്.  പട്ടാമ്പി, പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള ബസുകൾ പാലത്തിന്റെ ഇരു വശങ്ങളിലുമായി യാത്ര അവസാനിപ്പിക്കുകയാണ്.  

ശബരിമല തീർഥാടകരുടെ യാത്രയ്‌ക്ക് തടസ്സം വരുമെന്നതിനാൽ പാലത്തിലെ അറ്റകുറ്റപ്പണി തീർഥാടന കാലം കഴിയുന്നതു വരെ നിർത്തിവയ്‌ക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും ബിജെപി വിളയൂർ പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പു നൽകി. അറ്റകുറ്റപ്പണികൾക്ക് ശേഷം ഫെബ്രുവരി 2നാണ് പാലം തുറക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *