ഈ മാസം 27 മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം

Share to

Perinthalmanna Radio
Date: 11-01-2025

തിരുവനന്തപുരം ∙ വേതന പാക്കേജ് കാലാനുസൃതമായി പരിഷ്കരിക്കുക, കേന്ദ്ര സർക്കാർ ഡയറക്ട് പേയ്മെന്റ് സംവിധാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികളും സംഘടനകളും സംയുക്തമായി 27 മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ അടച്ചിട്ട് അനിശ്ചിതകാല സമരം നടത്തും. റേഷൻ കോ ഓർഡിനേഷൻ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സമരം.

45 ക്വിന്റൽ വിൽപന നടത്തുന്ന വ്യാപാരിക്ക് 9900 രൂപ കമ്മിഷനു പുറമേ 8100 രൂപ വേതനം ഉൾപ്പെടെ 18,000 രൂപയാണ് പ്രതിമാസ വേതനമായി കിട്ടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. 45 ക്വിന്റലിനു താഴെ വിൽപന നടത്തുന്നവർ 3000 കടക്കാരാണ്. ഇവർക്കു വിൽക്കുന്ന ധാന്യങ്ങളുടെ കമ്മിഷൻ മാത്രമാണ് ലഭിക്കുന്നത്. 6000 രൂപ വരെ മാത്രം പ്രതിമാസം ലഭിക്കുന്നവരും ഏറെയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *