
Perinthalmanna Radio
Date: 11-01-2026
പട്ടിക്കാട് : പട്ടിക്കാട് ജാമിഅ നൂരിയ്യ സമാപന സമ്മേളനം നടക്കുന്നതിനാൽ ഞായറാഴ്ച ഉച്ചക്ക് മൂന്നു മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാണ്ടിക്കാട് ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ മേലാറ്റൂർ- കാര്യവട്ടം- മാട് റോഡ് വഴി പെരിന്തൽമണ്ണയിലേക്ക് പോകണം. പെരിന്തൽമണ്ണയിൽ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അങ്ങാടിപ്പുറം- ഓരാടംപാലം- വലമ്പൂർ- പട്ടിക്കാട് വഴി പോകണം. അലനല്ലൂർ ഭാഗത്ത് നിന്ന് വെട്ടത്തൂർ വഴി പെരിന്തൽമണ്ണയിലേക്ക് വരുന്ന വാഹനങ്ങളും കാര്യവട്ടം- മാട് റോഡ് വഴി പോകണം
സമ്മേളനത്തിന് എത്തുന്ന വാഹനങ്ങൾ സമ്മേളന നഗരിയിലെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്യേണ്ടതാണെന്നും വലിയ വാഹനങ്ങൾ വൈകുന്നേരം മൂന്നു മുതൽ രാത്രി പത്തു വരെ സൗകര്യ പ്രദമായ സ്ഥലങ്ങളിൽ നിർത്തിയിടണമെന്നും മേലാറ്റൂർ പോലീസ് അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
