
Perinthalmanna Radio
Date: 11-02-2024
മങ്കട: വലമ്പൂര്‍ പൂപ്പലം റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ ഇടപെടല്‍. സ്ഥലം സന്ദര്‍ശിച്ചു വിശദമായ റിപ്പോര്‍ട്ട് തയാറാക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയതെന്നും ഇതേ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും ഡോ. എം.പി അബ്ദുസമദ് സമദാനി എംപി അറിയിച്ചു.
വലമ്പൂര്‍, മങ്കട വില്ലേജുകളിലായി ഇരുപതിനായിരത്തിലധികം ആളുകളാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്. ഇവര്‍ പെരിന്തല്‍മണ്ണയിലേക്കു പോകുന്നത് വലമ്പൂര്‍ ഓരാടംപാലം വഴിയാണ്. അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്ക് ലക്ഷ്യ സ്ഥാനത്ത് എത്താന്‍ വലിയ പ്രയാസം നേരിടുന്നു. ഇതിനു പരിഹാരമായാണ് വലമ്പൂര്‍ ഭാഗത്തുള്ളവര്‍ പ്രസ്തുത സ്ഥലത്ത് മേല്‍പ്പാലം വേണമെന്ന് നിരന്തരം ആവശ്യം ഉയര്‍ത്തിയത്.
പൂപ്പലം ഭാഗത്ത് മേല്‍പ്പാലം വന്നാല്‍ യാത്രക്കാര്‍ക്ക് വേഗത്തില്‍ പെരിന്തല്‍മണ്ണയിലേക്ക് എത്താന്‍ സാധിക്കും. ഇതിലൂടെ മലപ്പുറം, മങ്കട, മഞ്ചേരി ഭാഗത്തുള്ളവര്‍ക്ക് പാലക്കാട് ഭാഗത്തേക്കും പെരിന്തല്‍മണ്ണ ഭാഗത്തേക്കും യാത്ര ചെയ്യാന്‍ എളുപ്പമാകും. മേല്‍പ്പാലം യാഥാര്‍ഥ്യമായാല്‍ പട്ടിക്കാട്, കീഴാറ്റൂര്‍, വെട്ടത്തൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് എത്താന്‍ ഏറ്റവും എളുപ്പമുള്ള വഴിയാകും.
മേല്‍പ്പാലത്തിന്‍റെ പ്രയോജനങ്ങളെപ്പറ്റി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് സഈദയും നാട്ടുകാരും എംപിയെ ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് എംപി, മന്ത്രിക്ക് കത്ത് നല്‍കിയത്. ഇതേ തുടര്‍ന്നാണ് നടപടി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
