കാദറലി സെവൻസ് ഫുട്‌ബോൾ ക്ലബ്ബ് സംഘം ജിദ്ദയിലെത്തി

Share to

Perinthalmanna Radio
Date: 11-02-2024

പെരിന്തൽമണ്ണ : ജിദ്ദയിൽ പെരിന്തൽമണ്ണ എൻ.ആർ.ഇ. ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മുന്നൊരുക്കങ്ങൾക്കായി ജിദ്ദയിലെത്തിയ പെരിന്തൽമണ്ണ കാദറലി സ്‌പോർട്‌സ് ക്ലബ് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, കുറ്റീരി മാനുപ്പ, അബ്ദുൾഖാദർ ‍(അബ്ബ) എന്നിവർക്ക് ജിദ്ദ വിമാനത്താവളത്തിൽ ഫോറം പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

15, 16 തീയതികളിൽ ജിദ്ദ ഖാലിദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം. പൂർണമായും വനിതകളുടെ സംഘാടനത്തിലാണ് ടൂർണമെന്റ്. കാദറലി ഫുട്‌ബോൾ ടൂർണമെന്റിന്റെ 51-ാം വാർഷികത്തിന്റെ ഭാഗമായാണ് ടൂർണമെന്റ്. ജിദ്ദയിലെ ടീമുകളും നാട്ടിലെ നാല് പ്രാദേശിക ടീമുകളുമടക്കം 12 ടീമുകളാണ് മത്സരിക്കുന്നത്.

പ്രാദേശിക ടീമുകൾ അവരുടെ നാട്ടിൽ നിന്നുള്ള കളിക്കാരെയാണ് ഇറക്കുന്നത്. 15-ന് നാല് മത്സരങ്ങളും 16-ന് ഫൈനൽ അടക്കമുള്ളവയും നടക്കും. ജേതാക്കൾക്ക് അയ്യായിരം റിയാലും ട്രോഫിയും രണ്ടാംസ്ഥാനക്കാർക്ക് മൂവായിരം റിയാലും ട്രോഫിയുമാണ് സമ്മാനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *