സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നതു മാറ്റി

Share to

Perinthalmanna Radio
Date: 11-02-2024

സപ്ലൈകോ സബ്സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങൾക്ക് തൽക്കാലം വില കൂട്ടേണ്ടതില്ലെന്നു സർക്കാർ തലത്തിൽ ധാരണ. വില വർധിപ്പിക്കാൻ ഇടതുമുന്നണി അംഗീകാരം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നിലവിലെ 70 % വരെയുള്ള സബ്സിഡി 20 % ആയി വെട്ടിക്കുറയ്ക്കാനുള്ള ശുപാർശ ഭക്ഷ്യ വകുപ്പ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കായി നൽകി. എന്നാൽ അതു മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയില്ല. തൽക്കാലം മാറ്റിവയ്ക്കാനാണു നിർദേശിച്ചത്.

സബ്സിഡി കുറയ്ക്കുന്നതു വഴി അവശ്യ സാധനങ്ങൾക്കെല്ലാം വില ഗണ്യമായി കൂടും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൽക്കാലം അതു വേണ്ടെന്നാണു ധാരണ. സാമ്പത്തിക പ്രതിസന്ധി എത്രകാലം കേന്ദ്ര സർക്കാരിന്റെ ചുമലിൽ ചാരി പിടിച്ചു നിൽക്കാമെന്ന ആശങ്ക സിപിഎമ്മിലും എൽഡിഎഫിലുമുണ്ട്.

പൊതുവിപണിയെക്കാൾ സബ്സിഡി നിരക്കിൽ 13 സാധനങ്ങൾ നൽകുന്നതു വഴി ഒരു സാമ്പത്തികവർഷം 350 കോടി രൂപയാണു സപ്ലൈകോ ചെലവ്. വിപണി ഇടപെടലിനായി ആകെ 190 കോടി രൂപയാണു പ്രതിവർഷം സർക്കാർ വിഹിതം.

6 മാസത്തിലേറെയായി പല സബ്സിഡി സാധനങ്ങളും ഇല്ലാതെ വന്നതോടെ ഇത്തരം ചെലവിൽ 100 കോടിയിലേറെ രൂപ ലാഭിച്ചെന്നാണു സപ്ലൈകോയുടെ ആശ്വാസം.

സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ ജനം ഉയർന്ന വില നൽകി പൊതുവിപണിയെ ആശ്രയിക്കുകയാണ്. സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും സ്ഥിരം ഉപഭോക്താക്കളുടെ വരവ് കുറഞ്ഞു. പ്രതിമാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണു സപ്ലൈകോയിൽനിന്ന് സബ്സിഡി സാധനങ്ങൾ വാങ്ങിയിരുന്നത്.

1000 കോടി രൂപയിലേറെ വിതരണക്കാർക്കു നൽകാനുണ്ട്. കുടിശിക തീർക്കാതെ സപ്ലൈകോയ്ക്കു സാധനങ്ങൾ നൽകില്ലെന്ന് അവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നിട്ടും സംസ്ഥാന ബജറ്റിൽ ഭക്ഷ്യ വകുപ്പിനെ പൂർണമായി ധനവകുപ്പു തഴ‍ഞ്ഞെന്നും പരാതിയുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *