
Perinthalmanna Radio
Date: 11-02-2026
പെരിന്തൽമണ്ണ: പുലാമന്തോൾ കട്ടുപ്പാറയിൽ അഗ്നിബാധയിൽ അഞ്ചേക്കർ കത്തി നശിച്ചു. ഇന്നലെ വൈകീട്ട് നാലിനാണ് കൃഷ്ണൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ തെങ്ങിൻ തോട്ടവും മൂന്നേക്കറിലെ മറ്റ് വിളകളും അടിക്കാടും കത്തി നശിച്ചത്. പെരിന്തൽമണ്ണ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു. അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫിസർ പി. നാസർ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ എസ്. അനി, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ കെ.പി രാജേഷ്, പി.ആർ രഞ്ജിത്, മുഹമ്മദലി, ഹോം ഗാർഡുമാരായ രാമകൃഷ്ണൻ, സുബ്രഹ്മണ്യൻ, ജയ പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി, പഞ്ചായത്ത് വാർഡ് മെംബർ നൂറുൽ അമീൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് തീ അണച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
