
Perinthalmanna Radio
Date: 11-02-2026
ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂരം പ്രമാണിച്ച് ചെർപ്പുളശ്ശേരിയിൽ ഇന്നും നാളെയും (ബുധൻ, വ്യാഴം) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ബുധനാഴ്ച വൈകീട്ട് 5 മുതൽ രാത്രി 8 വരെയും കാളവേല പ്രമാണിച്ച് വ്യാഴാഴ്ച വൈകീട്ട് 3 മുതൽ വെള്ളിയാഴ്ച പുലർച്ചെ 4 വരെയുമാണ് നിയന്ത്രണമെന്ന് പോലീസ് ഇൻസ്പെക്ടർ പി.കെ. കവിരാജൻ അറിയിച്ചു.
*പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട് ഭാഗങ്ങളിൽനിന്നുള്ള ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കച്ചേരിക്കുന്നിൽ യാത്രക്കാരെ ഇറക്കി തിരിച്ചുപോകണം.
*പട്ടാമ്പി ഭാഗത്തുനിന്നുള്ളവ മഞ്ചക്കൽ പെട്രോൾ പമ്പിന് മുന്നിലും ഒറ്റപ്പാലം ഭാഗത്തുനിന്നുള്ളവ കെ.പി.എൽ. കവലയിലും യാത്ര അവസാനിപ്പിക്കണം.
*പട്ടാമ്പി ഭാഗത്തുനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൃഷ്ണപ്പടി-കയിലിയാട് വഴി പോകണം.
*പാലക്കാട് ഭാഗത്തുനിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാങ്ങോട്ടുനിന്ന് വീരമംഗലം, തൃക്കടീരി വഴിയും പട്ടാമ്പിയിലേക്ക് പോകുന്ന വാഹനങ്ങൾ ഇതേ റൂട്ടിൽ എലിയപറ്റ, ചളവറ, മുണ്ടക്കോട്ടുകുർശ്ശി, കൃഷ്ണപ്പടി വഴിയും പോകണം.
*പട്ടാമ്പി, കൊപ്പം ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മഞ്ചക്കല്ലിൽനിന്ന് വെള്ളോട്ടുകുർശ്ശി, എൽ.ഐ.സി. റോഡ് വഴി കാറൽമണ്ണയിലൂടെ പോകണം. വലിയ വാഹനങ്ങൾ പേങ്ങാട്ടിരി, കൃഷ്ണപ്പടി, കയിലിയാട് വഴി പോകണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
