ഇരുചക്ര വാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

Share to



Perinthalmanna Radio
Date: 11-03-2024

ഇരുചക്ര വാഹനത്തിൽ മൂന്നു പേർ യാത്ര ചെയ്താൽ ഓടിക്കുന്നയാളിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോർ വാഹന വകുപ്പിന്റെ നടപടി. സാമൂഹിക മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച ബോധവത്കരണം ശക്തമാക്കി. ഇരുചക്ര വാഹനത്തിൽ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ലെന്നാണു വകുപ്പ് അധികൃതർ പറയുന്നത്. പ്രത്യേക സാഹചര്യത്തിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരാൾക്ക് കൂടി യാത്ര ചെയ്യാനേ നിയമം അനുവദിക്കുന്നുള്ളൂ.
എന്നാൽ, ഇരുചക്ര വാഹനത്തിൽ മൂന്നു പേർ കയറി അഭ്യാസ പ്രകടനം നടത്തുന്നത് കൂടുകയാണ്. ചിലപ്പോൾ ഇതിൽ കൂടുതൽ പേർ കയറും. ഇത് അത്യന്തം അപകടകരമാണെന്ന് അധികൃതർ പറയുന്നു.
ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത്തരം യാത്ര കാരണമാകും. രണ്ടിൽ കൂടുതൽപ്പേർ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാനാണു തീരുമാനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *