
Perinthalmanna Radio
Date: 11-03-2025
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ നാലമ്പലത്തിലെ മാതൃശാലാ ശ്രീകോവിലിലെ ചുമരുകളിലെ നവീകരിച്ച ചുമർച്ചിത്രങ്ങളുടെ സമർപ്പണവും ചിത്രങ്ങളുടെ നോത്രോന്മീലനവും വെള്ളിയാഴ്ച നിർവഹിക്കും. രാവിലെ ഏഴിനും 8.10-നും ഇടയിലാണ് നേത്രോന്മീലനം. ക്ഷേത്രം തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
കാലപ്പഴക്കത്താൽ നാശോന്മുഖമായ ചുമർച്ചിത്രങ്ങൾ ഗുരുവായൂർ ദേവസ്വം ചുമർച്ചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ എം. നളിൻബാബുവിന്റെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം ചുമർച്ചിത്ര പഠനകേന്ദ്രത്തിൽനിന്ന് പഠനം പൂർത്തിയാക്കിയ സൂരജ് രാജൻ, സുദർശൻ, മോനിഷ് താഴത്തയിൽ, ശ്രീജിത്ത് സുഭാഷ്, അക്ഷയ് വേണുഗോപാൽ, എസ്. കാർത്തിക്, നിധിൻ എന്നീ കലാകാരന്മാരാണ് നവീകരണ രചന പൂർത്തിയാക്കിയത്.
കൊച്ചി എപ്പിനോക്സ് പ്രോംപ്റ്റ് കൺസൾട്ടിങ് എൻജിനീയേഴ്സ് സ്ഥാപനമാണ് ചിത്രങ്ങൾ വഴിപാടായി സമർപ്പിക്കുന്നത്. ഏകദേശം 50 വർഷങ്ങൾക്കുമുൻപ്് ചുമർച്ചിത്രകലാ ആചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ നേതൃത്വത്തിലാണ് തിരുമാന്ധാംകുന്നിലമ്മയുടെ ഐതിഹ്യകഥകൾ ചുമർച്ചിത്രങ്ങളായി വരച്ചത്.പിന്നീട്് 2005-ൽ ചുമർച്ചിത്ര കലാകാരൻ കെ.കെ. വാരിയരുടെ നേതൃത്വത്തിൽ നവീകരിച്ചിരുന്നു. അതിനുശേഷം 2024 നവംബറിലാണ് ഇപ്പോഴത്തെ നവീകരണരചന തുടങ്ങിയത്.
പഴയ ചിത്രങ്ങൾക്ക് മാറ്റംവരുത്താതെ പ്രകൃതിദത്തമായ വർണങ്ങളിൽ പരമ്പരാഗത ശൈലിയിലും തനിമയിലുമാണ് രചന പൂർത്തിയാക്കിയത്. ചിത്രരചനയ്ക്കു നേതൃത്വംനൽകിയ കലാകാരന്മാരെ ആദരിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
