പെരിന്തൽമണ്ണയിൽ 17 കോടിയുടെ വികസന പദ്ധതികൾക്ക് രൂപം നൽകി

Share to

Perinthalmanna Radio
Date: 11-03-2025

പെരിന്തൽമണ്ണ : നഗരസഭയുടെ 2025-26 വർഷത്തെ വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള വികസന സെമിനാറിൽ 16.93 കോടി രൂപയുടെ വികസന പദ്ധതികൾക്ക് രൂപം നൽകി. വ്യത്യസ്ത മേഖലകളിലായി നടന്ന ഗ്രൂപ്പ്‌ ചർച്ചകൾക്കു ശേഷം വിവിധ മേഖലകളിലായാണ് 16.93 കോടി രൂപയുടെ വികസന പദ്ധതികളുണ്ടാക്കിയത്. നഗരസഭാ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ എ. നസീറ അധ്യക്ഷയായി. ആസൂത്രണ സമിതി വൈസ് ചെയർമാൻ എം.കെ. ശ്രീധരൻ പദ്ധതിരേഖ അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ്‌, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ജി. മിത്രൻ, മുനിസിപ്പൽ എൻജിനീയർ കെ. നിഷാന്ത്, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, പ്രോജക്ട് കോഡിനേറ്റർ സാലിഹ് കിനാതിയിൽ, മുണ്ടുമ്മൽ മുഹമ്മദ്‌ ഹനീഫ എന്നിവർ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *