പദ്ധതി നിർവഹണത്തിൽ ഒന്നാമതെത്തി മലപ്പുറം ജില്ല

Share to

Perinthalmanna Radio
Date: 11-04-2025

മലപ്പുറം ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തിൽ ഒന്നാമതെത്തി ജില്ലയും മലപ്പുറം ജില്ലാ പഞ്ചായത്തും. 99.26% തുക ചെലവഴിച്ച ജില്ലാ പഞ്ചായത്ത് ചരിത്രനേട്ടം സ്വന്തമാക്കി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ആകെ ചെലവഴിച്ചതു 94.72%. ജില്ലാ പഞ്ചായത്തിന്റേത്, അധികാര വികേന്ദ്രീകരണം നടപ്പാക്കിയതിനു ശേഷമുള്ള ഏറ്റവും മികച്ച നേട്ടമാണ്. വികസന ഫണ്ട്, പട്ടികവർഗ ഫണ്ട്, 14–ാം ധനകാര്യ കമ്മിഷൻ അവാർഡ് തുക എന്നിവയെല്ലാം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ റോഡിതര വിഭാഗങ്ങളിലെ മെയിന്റനൻസ് ഗ്രാന്റ് പൂർണമായി ചെലവഴിച്ചു.

സർക്കാരിന്റെ ട്രഷറി നിയന്ത്രണവും വിവിധ സാങ്കേതിക തടസ്സങ്ങളും മറികടന്നാണു ജില്ല മികച്ച നേട്ടം കൈവരിച്ചത്. ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും നടത്തിയ ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണു ജില്ലയുടെ നേട്ടം. ഇതിനു ഉദ്യോഗസ്ഥരുടെ മികച്ച പിന്തുണയും ലഭിച്ചു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധ്യക്ഷയായ ജില്ലാ ആസൂത്രണ സമിതി ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി പ്രവർത്തനങ്ങളിൽ കൃത്യമായ മോണിറ്ററിങ്ങാണു നടത്തിയിരുന്നത്. പദ്ധതി രൂപീകരണം മുതൽ നിർവഹണം പൂർത്തീകരിക്കുന്നതു വരെ നിരന്തരമായ റിവ്യൂ മീറ്റിങ്ങുകളിലൂടെ ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും നൽകി.

സർക്കാരിന്റെ ട്രഷറി നിയന്ത്രണങ്ങളും സാങ്കേതിക തടസ്സങ്ങളും ഇല്ലായിരുന്നെങ്കിൽ ജില്ലയുടെ വിനിയോഗ ശതമാനം ഇനിയും കൂടുമായിരുന്നുവെന്നു ഡിപിസി ചെയർപഴ്സൻ എം.കെ.റഫീഖ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radi
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *