പെരിന്തൽമണ്ണ- ചെർപ്പുളശ്ശേരി റോഡിൽ മെയ് 13,14, തീയ്യതികളിൽ ഗതാഗത നിയന്ത്രണം

Share to

Perinthalmanna Radio
Date: 11-05-2024

പെരിന്തൽമണ്ണ: തൂത  ഭഗവതി ക്ഷേത്രത്തിലെ കാളവേല ദിനമായ   മെയ് 13 ന്  തിങ്കളാഴ്‌ച  വൈകുന്നേരം 6  മുതൽ പുലർച്ചെ 2 മണി വരെയും മെയ് 14 ചൊവ്വാഴ്ച വൈകുന്നേരം 3 മുതൽ രാത്രി 10 മണിവരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

പാലക്കാട് , ഭാഗങ്ങളിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ  കച്ചേരിക്കുന്ന്- ചെർപ്പുളശ്ശേരി  ജംഗ്ഷൻ വഴി  നെല്ലായ സിറ്റി മാവുണ്ടിരിക്കടവ് -മുതുകുറുശ്ശി -ഏലം കുളം – ചെറുകര വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണം.

പെരിന്തൽമണ്ണ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചെറുകര വഴി ഏലംകുളം – മുതുകുറുശ്ശി- മാവുണ്ടിരിക്കടവ് നെല്ലായ സിറ്റി വഴി പാലക്കാട് ഭാഗത്തേക്ക് പോകണം

ആനമങ്ങാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മണലായ റോഡ് വഴി മാവുണ്ടിരിക്കടവ് നെല്ലായ സിറ്റി വഴി പോകണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *