പെരിന്തല്‍മണ്ണയില്‍ മഴക്കാല പൂര്‍വ ശുചീകരണം ശക്തമാക്കും

Share to

Perinthalmanna Radio
Date: 11-05-2025

പെരിന്തല്‍മണ്ണ: നഗരസഭയില്‍ മഴക്കാലപൂർവ രോഗ പ്രതിരോധ ശുചീകരണ, മാലിന്യ പരിപാലന കർമ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി കൗണ്‍സില്‍ യോഗം ചേർന്നു. 15 നകം വാർഡുകളില്‍ ശുചീകരണ കമ്മിറ്റികള്‍ ചേരും.

വെള്ളക്കെട്ടുകള്‍, മറ്റു മാലിന്യം കെട്ടികിടക്കക്കുന്ന സ്ഥലങ്ങള്‍, തടസമുള്ള ഡ്രൈനേജ് എന്നിവയുണ്ടെങ്കില്‍ അത്തരം സ്ഥലങ്ങള്‍ കണ്ടെത്തി അടിയന്തരമായി വൃത്തിയാക്കും.

മുനിസിപ്പല്‍തല ശുചീകരണം, പൊതുസ്ഥലങ്ങള്‍, പൊതുജലാശയങ്ങള്‍ എന്നിവ ജനകീയ സഹകരണത്തോടെ 18 നും വാർഡ്തലത്തില്‍ ആരോഗ്യശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ഓടകള്‍, റോഡ് അരികുകള്‍, പൊതുകുളങ്ങള്‍, പൊതുകിണർ എന്നിവിടങ്ങളില്‍ 19 മുതല്‍ 25 വരെയും ശുചീകരണം നടക്കും.

ഗാർഹികതല ശുചീകരണം, സ്ഥാപനതല ശുചീകരണം, ജലജന്യരോഗങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായ ക്ലോറിനേഷൻ പ്രവർത്തനങ്ങള്‍, പരിസ്ഥിതി ദിനാചരണം, സ്കൂളുകളുടെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്ന പരിശോധന, ഗൃഹസന്ദർശനവും ബോധവത്കരണ നോട്ടീസ് വിതരണം തുടങ്ങി ദുരന്തനിവാരണ പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ളവ നടപ്പാക്കാനും യോഗം തീരുമാനിച്ചു.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *