
Perinthalmanna Radio
Date: 11-05-2025
തൂത: ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ റൂട്ടിൽ നാളെയും മറ്റന്നാളും (മെയ് 12,13 തിങ്കള്‍, ചൊവ്വ ) ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ചെർപ്പുളശ്ശേരി തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല ദിനമായ മെയ് 12 (തിങ്കളാഴ്‌ച) വൈകുന്നേരം അഞ്ച് മുതൽ മെയ് 13 (ചൊവ്വാഴ്ച) പുലച്ചെ 4 മണിവരെയും മെയ് 13 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 മണി വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
- പാലക്കാട് നിന്നും വരുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്നും മണ്ണാർക്കാട് വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകേണ്ടതാണ്.
- മുണ്ടൂരിന് ശേഷം (കോങ്ങാട്, കടമ്പഴിപ്പുറം ഭാഗങ്ങളിൽ നിന്നും ) വരുന്ന വാഹനങ്ങൾ തിരുവാഴിയോട് ജംഗ്ഷനിൽ നിന്നും ആര്യമ്പാവ് വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകേണ്ടതാണ്.
- തിരുവാഴിയോടിനു ശേഷം വരുന്ന വാഹനങ്ങൾ മാങ്ങോട് ജംഗ്ഷനിൽ നിന്നും വെള്ളിനേഴി വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകേണ്ടതാണ്.
- ഒറ്റപ്പാലം ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചെർപ്പുളശ്ശേരി – നെല്ലായ സിറ്റി മാവുണ്ടിരിക്കടവ് -മുതുകുറുശ്ശി -ഏലം കുളം വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണം.
- പെരിന്തൽമണ്ണ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചെറുകര വഴി ഏലം കുളം- മുതുകുറുശ്ശി-. മാവുണ്ടിരിക്കടവ് നെല്ലായ സിറ്റി ചെർപ്പുളശ്ശേരി വഴി പാലക്കാട് ഭാഗത്തേക്ക് പോകണം.
6. ആനമങ്ങാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മണലായ റോഡ്, മാവുണ്ടിരിക്കടവ് നെല്ലായ സിറ്റി വഴി പോകണം.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ