റേഷൻ വിതരണ ക്രമീകരണം; പോര്‍ട്ടബിലിറ്റിയുടെ മറവില്‍ അട്ടിമറിക്കുന്നതായി പരാതി

Share to

Perinthalmanna Radio
Date: 11-06-2024

പെരിന്തല്‍മണ്ണ: റേഷൻ വിതരണ ക്രമത്തിന് വിരുദ്ധമായി പോർട്ടബിലിറ്റിയുടെ മറവില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതായി റേഷൻ വ്യാപാരി സംയുക്ത കോ ഓഓഡിനേഷൻ കമ്മിറ്റി.

ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ പെരിന്തല്‍മണ്ണ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫിസർക്ക് പരാതി നല്‍കി. റേഷൻ വിതരണത്തിന് മുൻഗണന വിഭാഗത്തിന് (പി.എച്ച്‌.എച്ച്‌) വ്യക്തിക്ക് മെയ് മാസത്തില്‍ ഒരു കി.ഗ്രാം പച്ചരി, മൂന്നു കി.ഗ്രാം പുഴുങ്ങല്ലരി, എ.എ.വൈ വിഭാഗം കാർഡിന് പത്ത് കി.ഗ്രാം പച്ചരി, 20 കി.ഗ്രാം പുഴുങ്ങല്ലരി, എൻ.പി.എസ് കാർഡില്‍ അംഗത്തിന് ഒരു കിഗ്രാം പച്ചരി, ഒരു കി.ഗ്രാം പുഴുങ്ങല്ലരി എന്നിങ്ങനെ നാലു രൂപ നിരക്കിലും സ്പെഷ്യല്‍ അരിയായി 10.90 രൂപ നിരക്കില്‍ നാലു കിഗ്രാം അരിയും ആണ് ക്രമീകരിച്ച്‌ നിശ്ചയിച്ച അളവ്.

എന്നാല്‍ റേഷൻ കാർഡുടമക്ക് ഏത് കടയില്‍ നിന്നും റേഷൻ വാങ്ങാനുള്ള പോർട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തി ചില കടക്കാർ ഇതിന് വിരുദ്ധമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതായാണ് പരാതി. മുൻഗണന കാർഡുകാർക്ക് ആകെ അരിയുടെ പകുതി പച്ചരിയും പകുതി പുഴുങ്ങല്ലരിയും നല്‍കാനായിരുന്നു നിർദ്ദേശം. മറ്റു കാർഡുകാർക്കും ഇത്തരത്തില്‍ നിർദേശങ്ങളുണ്ട്.

പച്ചരിയോ പുഴുങ്ങല്ലരിയോ ആവശ്യമുള്ളത്ര നല്‍കുകയാണ് ചില റേഷൻ കടകള്‍. കാർഡുടമക്ക് അനുവദിച്ച മുഴുവൻ വിഹിതവും നല്‍കാതിരിക്കുന്നതായും പരാതിയുണ്ട്. കോമ്ബോ വിതരണം അനുവദിച്ചതിന്റെ മറവില്‍ താലൂക്കില്‍ ഒരു റേഷൻ കടയില്‍ എ.എ.വൈ കാർഡുകളില്‍ 70 കി.ഗ്രാം പച്ചരിയും പി.എച്ച്‌.എച്ച്‌ കാർഡുകളില്‍ 832 കി.ഗ്രാം പച്ചരിയും 276 കി.ഗ്രാം മട്ട അരിയും (സി.എം.ആർ അരി) എൻ.പി.എസ് കാർഡുകളില്‍ 413 കി.ഗ്രാം പച്ചരിയും ക്രമീകരണത്തിന് വിരുദ്ധമായി വിതരണം ചെയ്തതായി പരാതിയുന്നയിച്ച റേഷൻകടക്കാർ ചൂണ്ടിക്കാട്ടുന്നു.

സ്റ്റോക്കില്‍ ക്രമീകരണം വരുത്താൻ സർക്കാർ നടപ്പാക്കിയ പദ്ധതി ചിലയിടങ്ങളില്‍ ദുർവിനിയോഗം ചെയ്യുകയാണെന്നും പരിശോധിച്ച്‌ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. പോർട്ടബിലിറ്റി വിതരണത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പാക്കണമെന്നും പോളിസി തെറ്റിച്ച്‌ റേഷൻ വിതരണം നടത്തുന്നത് കർശനമായി തടയണമെന്നും പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫിസർക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇ-പോസ് മെഷീൻ പ്രവർത്തനത്തിന് അതത് കടകളിലെ നെറ്റ്‍വർക്ക് ലഭ്യതക്ക് അനുസരിച്ച്‌ വിവിധ മൊബൈല്‍ സിംകാർഡ് ലഭ്യമാക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *