
Perinthalmanna Radio
Date: 11-06-2025
മേലാറ്റൂർ: നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയുടെ ഉച്ചാരക്കടവ് മുതൽ കാര്യാവട്ടം വരെയുള്ള ഭാഗത്ത് റോഡിന് ഇരുവശത്തും പുൽക്കാടുകളും ചെടികളും വളർന്നു പന്തലിച്ചു നിൽക്കുന്നു. ഇത് വാഹന- കാൽനട യാത്രകൾക്ക് ഭീഷണിയാവുന്നു.
ചിലയിടങ്ങളിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളടക്കം കാടുമൂടിയ നിലയിലാണ്. റോഡിലെ വളവുകളിലടക്കം ഇതാണ് സ്ഥിതി. ഇതിനാൽ ഡ്രൈവർമാർക്ക് മുന്നിൽ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത അവസ്ഥയാണ്. ഇത് അപകടങ്ങൾക്ക് കാരണമാവുന്നു. വാഹനങ്ങൾ വരുമ്പോൾ കാൽനട യാത്രക്കാർക്ക് റോഡരികിലേക്ക് മാറി നിൽക്കാനും കഴിയുന്നില്ല. പുൽക്കാടുകൾ സമീപത്തെ ട്രാൻസ്ഫോർമറുകളിലേക്കും വൈദ്യുതി തൂണുകളിലേക്കും പടർന്നു പന്തലിക്കുന്ന അവസ്ഥയുമുണ്ട്.
റോഡിലേക്ക് വളർന്നിറങ്ങിയ പുൽക്കാടു കളും മുൾച്ചെടികളുമെല്ലാം വെട്ടിനീക്കി യാത്ര സുഗമമാക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
