അപകടം പതിയിരിക്കുന്ന പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം

Share to


Perinthalmanna Radio
Date: 11-06-2025

മങ്കട: ജില്ലയിലെ ഗ്രാമീണ ടൂറിസ ഭൂപടത്തില്‍ സാഹസിക യാത്രയില്‍ വര്‍ഷങ്ങളായി ഇടം നേടിയിട്ടുള്ള പുഴക്കാട്ടിരിയിലെ കടുങ്ങപുരം പാലൂര്‍ക്കോട്ട വെള്ളച്ചാട്ടമെന്നാല്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ പറ്റിയ ഇടമെന്നായിരുന്നു ഞായറാഴ്ച വരെ.

എന്നാല്‍ ഒരു യുവാവിന്റെ ജീവന്‍ പടിക്കെട്ടുകളില്‍ നിന്ന്‌ വീണ്‌ പോയതോടെ ഭീതിയുണര്‍ത്തുന്ന ഇടമായി പാലൂര്‍ക്കോട്ട മാറി. കഴിഞ്ഞദിവസം അപകടത്തില്‍ മരണപ്പെട്ട കൊളത്തൂര്‍ മൂര്‍ക്കനാട്‌ വെങ്ങാട്‌ സ്വദേശി മൂത്തേടത്ത്‌ ശിഹാബുദ്ദിന്‌ വെങ്ങാട്‌ ഗ്രാമം കണ്ണീരോടെ വിട നല്‍കി. കഴിഞ്ഞ പരിസ്‌ഥിതി ദിനത്തില്‍ പരിസരപ്രദേശത്തെ ഒരു വിദ്യാര്‍ഥി സമാനരീതിയില്‍ അപകടത്തില്‍പ്പെട്ട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ചെറുതും വലുതുമായ അപകടങ്ങള്‍ നിരവധി സംഭവിക്കാറുണ്ടെങ്കിലും പുറലോകത്ത്‌ അറിയാതെ പോവുകയാണ്‌ പതിവ്‌.
മരണവും ഗുരുതര പരുക്കുമുള്ളതിനാലാണ്‌ കഴിഞ്ഞ ദിവസത്തെ അപകടം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്‌. ആദ്യമായിട്ടാണ്‌ മരണം സംഭവിക്കുന്നത്‌. ചുറ്റും സ്വകാര്യഭൂമികളായതിനാല്‍ തന്നെ പ്രത്യേകിച്ച്‌ സുരക്ഷാ സംവിധാനങ്ങളോ മറ്റോ ഒരുക്കിയിട്ടില്ല. സന്ദര്‍ശകര്‍ക്ക്‌ ടിക്കറ്റ്‌ മറ്റു സന്ദര്‍ശന പാസുകളോ ഇല്ലാത്തതിനാലും പല പ്രദേശങ്ങളില്‍ നിന്നായിട്ടാണ്‌ ആളുകള്‍ ഇങ്ങോട്ട്‌ ഒഴുകുന്നത്‌. സന്ദര്‍ശകരായി എത്തുന്നവര്‍ക്ക്‌ പരിസരത്തെക്കുറിച്ച്‌ ഒരു മുന്‍ധാരണയും ഇല്ലാത്തതിനാല്‍ അപകടം വിളിപ്പാടകലെയാണ്‌. വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്തെ കാഴ്‌ച മനോഹരമാണെങ്കിലും കാടുമൂടിയ ചവിട്ട്‌ വഴികളിലൂടെ വളരെ പ്രയാസപ്പെട്ട്‌ വേണം വെള്ളച്ചാട്ടത്തിന്റെ മുകള്‍ തട്ടിലെത്താന്‍. സാഹസികമായ ഈ കയറ്റം അപകടങ്ങള്‍ ക്ഷണിച്ച്‌ വരുത്തുന്നതാണ്‌. പായലുള്ള പാറകള്‍ ഉണങ്ങിയ നിലയിലായാലും കാലുകള്‍ക്കു പിടുത്തം കിട്ടണമെന്നില്ല. വീഴുന്നത്‌ ആഴത്തിലേക്കാകും.

സ്‌കൂള്‍ അവധി ദിവസങ്ങളിലും ആഘോഷ ദിവസങ്ങളിലുമാണ്‌ ഇവിടേക്ക്‌ വിനോദ സഞ്ചാരികളുടെ ഒഴുക്ക്‌ കൂടുന്നത്‌. കനത്ത മഴയുണ്ടാകുന്ന സമയങ്ങളില്‍ പ്രകൃതിദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നത്‌ നിരോധിക്കാറുണ്ടെങ്കിലും ദിനംപ്രതി നിരവധിപേര്‍ എത്തുന്ന ഇവിടെ സുരക്ഷാ സംവിധാനങ്ങളോ സന്ദര്‍ശനത്തിനു പ്രത്യേക നിയന്ത്രണമോ അധിക്യതര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ റീല്‍ ചിത്രീകരണത്തിനായി എത്തുന്നവരാണ്‌ കൂടുതലായും അപകടത്തില്‍പ്പെടുന്നത്‌. സര്‍ക്കാര്‍ സ്‌ഥലമല്ലാത്തതിനാല്‍ സുരക്ഷ ഒരുക്കുന്നതില്‍ പരിമിതികളുണ്ട്‌. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തും

Share to

Leave a Reply

Your email address will not be published. Required fields are marked *